എൻപിഎസ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

എൻപിഎസ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

February 23, 2024 0 By BizNews

നാഷണൽ പെൻഷൻ സംവിധാനത്തിന് (National Pension System -NPS) കൂടുതൽ സുരക്ഷിതത്ത്വം നൽകുന്ന നടപടിയുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (Pension Fund Regulatory and Development Authority -PFRDA).

എൻപിഎസ് ലോഗിൻ നടത്തുന്നതിന് വേണ്ടി ടു ഫാക്ടർ ഒഥന്റിക്കേഷൻ സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗിൻ പ്രോസസ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും 2024 ഏപ്രിൽ 1 മുതൽ ഇത് നടപ്പാകാനാണ് സാധ്യതയെന്ന് PFRDA അറിയിച്ചു.

എൻപിഎ സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസിയുടെ (CRA) സിസ്റ്റം ആക്സിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്നും, സബ്സ്ക്രൈബേഴ്സിന്റെയടക്കം താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും PFRDA അറിയിച്ചു.

CRA സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒഥന്റിക്കേഷനിലൂടെ അധിക സുരക്ഷാ സംവിധാനമാണ് ഇത്തരത്തിൽ നടപ്പാകുന്നത്.

ആധാർ അധിഷ്ഠിത ലോഗിൻ ഒഥന്റിക്കേഷൻ, നിലവിലുള്ള യൂസർ ഐഡി, പാസ് വേർഡ് അധിഷ്ഠിത ലോഗിൻ പ്രോസസ് എന്നിവയുമായി ഇന്റഗ്രേറ്റ് ചെയ്യും.

അതായത് എൻപിഎസ് സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി അഥവാ CRA സിസ്റ്റത്തിലേക്കുള്ള ലോഗിൻ ടു ഫാക്ടർ ഒഥന്റിക്കേഷൻ വഴിയായിരിക്കും അടുത്ത ഏപ്രിൽ 1 മുതൽ നടക്കുക.

പുതിയ സംവിധാനത്തിലൂടെ എൻപിഎസ് ലോഗിൻ ചട്ടക്കൂടിന്റെ ആകെ സുരക്ഷിതത്ത്വം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാർ ഓഫീസുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന എല്ലാ എൻപിഎസ് പ്രവർത്തനങ്ങളും ഒരു സുരക്ഷിതമായ പരിതസ്ഥിതിയിലേക്കു മാറുമെന്നാണ് PFRDA കണക്കു കൂട്ടുന്നത്.

NPS CRA ലോഗിൻ നിരസിക്കപ്പെടുന്നതെങ്ങനെ?
NSDL NPS CRA വെബ്സൈറ്റ്, 2024 ഫെബ്രുവരി 1ന് നൽകുന്ന വിവരങ്ങൾ പ്രകാരം CRA ഇനി പറയുന്ന കാരണങ്ങളാൽ നിരസിക്കപ്പെടാം

  1. തെറ്റായ യൂസർ ഐഡി
  2. തെറ്റായ പാസ് വേർഡ്
    തുടർച്ചയായി അഞ്ച് തവണ തെറ്റായ പാസ് വേർഡ് നൽകിയാൽ അക്കൗണ്ട് ലോക്ക് ചെയ്യപ്പെടും.സുരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിനായും, അനധികൃത ആക്സിസ് തടയുന്നതിനായും ഏർപ്പെടുത്തിയ സജ്ജീകരണമാണിത്. എന്നാൽ, അക്കൗണ്ട് ലോക് ആയെങ്കിൽപ്പോലും Secret Question ന് ഉത്തരം നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇവിടെ ചോദ്യത്തിനുള്ള ഉത്തരം ഓർമയില്ലെങ്കിലോ, പാസ് വേർഡ് റീസെറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാലോ I-Pin വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷ നൽകേണ്ടതാണ്.