മുത്തൂറ്റ് ഫിനാൻസ് അരുണാചലിൽ ലേണിങ് സെന്റർ തുറന്നു
ന്യൂഡൽഹി: സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് അരുണാചൽ പ്രദേശിൽ ലേണിങ് സെന്റർ ആരംഭിച്ചു. എംജി ജോർജ് മുത്തൂറ്റ് ലേണിങ് സെന്റർ എന്ന പേരിലാണ് പഠന കേന്ദ്രം തുറന്നത്. സിറോയിലെ മഹാത്മാഗാന്ധി സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം. “ 6500 ലധികം ശാഖകളും 20 വൈവിധ്യമാർന്ന ബിസിനസ് ഡിവിഷനുകളുമുള്ള മുത്തൂറ്റ് ഗ്രൂപ്പ് പ്രതിദിനം 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.Read More →




