സ്വാതന്ത്ര്യദിനത്തിൽ സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ

കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​ സ്വാതന്ത്ര്യദിനത്തിലാണ്​ തോംസൺ കമ്പനി ക​ുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ​ സംഗീതം പൊഴിക്കുന്നത്​. രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ്​ സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്​. ഇന്ത്യയിലുടനീളംRead More →

പ്രാദേശിക വിപണികള്‍ പിടിക്കാന്‍ കല്യാണ്‍ ജുവലേഴ്സ്; ‘അക്ഷയ തങ്ക മാളിക’യുമായി തുടക്കം തമിഴ്നാട്ടില്‍

പ്രാദേശിക വിപണികളുടെ അഭിരുചിക്കും പാരമ്പര്യത്തിനും അനുസൃതമായി പുതിയ ഉപബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ പ്രമുഖ ആഭരണ വിപണന ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ്. ഇതിന്റെ ഭാഗമായി തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ (ATM) എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് കമ്പനി പുറത്തിറക്കി. കല്യാണ്‍ ജുവലേഴ്സ്, കാന്‍ഡിയര്‍ (Candere) എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്. കല്യാണ്‍ എന്ന മാതൃ ബ്രാന്‍ഡിന്റെ നിഴലിലല്ലാതെ തികച്ചും സ്വതന്ത്രമായ ബ്രാന്‍ഡായാകും ഇത്Read More →

മലബാർ ഗ്രൂപ്പിന്റെ 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലയിപ്പിക്കാൻ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അനുമതി

മലബാർ ഗ്രൂപ്പിലെ 51 സംരംഭങ്ങളെ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിന്  കോംപറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. ലയനത്തിനുള്ള സിസിഐ അനുമതി ജൂലൈ 7-നാണ് മലബാർ ഗ്രൂപ്പിന് ലഭിച്ചത്. ലയിപ്പിക്കപ്പെടുന്ന 51 കമ്പനികളിൽ ഭൂരിഭാഗവും ആഭരണങ്ങളുടെയും വിലയേറിയ ലോഹങ്ങളുടെയും നിർമ്മാണം, വ്യാപാരം, ചില്ലറ വിൽപ്പന, മൊത്തവ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവയാണ്. ഗ്രൂപ്പിലെ വ്യത്യസ്ഥ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലിമിറ്റഡിന്റെ കീഴിൽ കേന്ദ്രീകരിക്കുന്നതിലൂടെ,Read More →

വിപ്രോ ബ്രാഹ്മിൻസ് പുതിയ മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ പോഷകഗുണങ്ങൾക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക റോസ്റ്റിംഗ് പ്രക്രിയയാണ് ഉത്പന്നങ്ങളുടെ പ്രത്യേകത. ഫോക്സ്‌ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറ് ഇനം മില്ലറ്റുകളാണ് പുതിയ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്ലൂട്ടൻ രഹിതവും നാരുകളും പ്രോട്ടീനും അടങ്ങിയ ഇവ ബിരിയാണി, അപ്പം, പായസംRead More →

സ്വർണം കുതിക്കുന്നു; ഇന്ന് രണ്ടാമതും കൂടി

കൊച്ചി: അമേരിക്ക -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് രണ്ടുതവണ കൂടി. ഗ്രാമിന് രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയുമാണ് വർധിച്ചത്. 13,240 രൂപയാണ് ഇന്ന് ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി. 1,05,920 രൂപയാണ് നിലവിൽ വില. രാവിലെ 1,05,040 രൂപയായിരുന്നു. വെള്ളിവില രാവിലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു. 235 രൂപയാണ് ഒരുഗ്രാംRead More →