ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്ക

യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇതില്‍ 8.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും യുഎഇയ്ക്ക് നല്‍കും. ഡ്രോണുകള്‍, മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍, എ16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. live in music band kozhikode അതേസമയം, കുവൈത്തിന് ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ വ്യോമ-മിസൈല്‍ പ്രതിരോധRead More →

ക്രൂഡോയിൽ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവുമായി യുഎഇ; നീക്കം ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ

ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ ക്രൂഡോയിൽ കയറ്റുമതിയിൽ യുഎഇയ്ക്ക് റെക്കോർഡ് വളർച്ച. ഈ ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന റെക്കോർഡ് അളവിലാണ് രാജ്യം എണ്ണ കയറ്റുമതി ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും യുദ്ധത്തിനും മുൻപുള്ളതിനെക്കാൾ ഉയർന്ന അളവാണിത്. 2020 ഏപ്രിലിലെ 34.4 ലക്ഷം ബാരൽ കയറ്റുമതി എന്ന പഴയ റെക്കോർഡാണ് യുഎഇ മറികടന്നത്. ഒപെക് ക്വോട്ട നിയന്ത്രണങ്ങളിൽനിന്ന് പുറത്തുകടന്നതോടെ ക്രൂഡോയിൽ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം പരമാവധി ഉയർത്താനാണ് യുഎഇയുടെ തീരുമാനം. ഹോർമുസ്Read More →

പ്രവാസികൾക്ക് ഇരുട്ടടി; പാസ്‌പോർട്ട് പുതുക്കലിന് ഇന്ന് മുതൽ ചെലവേറും

പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ചത് ഇന്നു മുതൽ പ്രാബല്യത്തിൽ. അപേക്ഷ ഫീസിൽ നേരത്തെയുള്ളതിൽ നിന്ന് വലിയ മാറ്റത്തോടെയാണ് പുതിയ നിരക്കുകൾ. കുവൈത്തിൽ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിലും ഇന്നു മുതൽ മാറ്റം വരും. നേരത്തെയുള്ള സേവനദാതാക്കളായ ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് പകരം‘ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ്’ ആയിരിക്കും ഇനി സേവനങ്ങൾ നൽകുക. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ഇന്നു മുതൽ നിരക്ക് വർധനയുണ്ട്. പുതിയ നിരക്കുകൾ പ്രകാരം,Read More →

വർക്ക്സ്റ്റുഡിയോ സ്പേസസിനെ ഏറ്റെടുക്കാൻ സ്മാർട്ട്‌വർക്സ്; സിംഗപ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

പ്രമുഖ ഫ്ലെക്സിബിൾ വർക്ക്‌സ്‌പെയ്‌സ് ദാതാക്കളായ സ്മാർട്ട്‌വർക്സ് കോവർക്കിങ് സ്‌പേസസ് ലിമിറ്റഡ്, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്സ്റ്റുഡിയോ സ്പേസസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്മാർട്ട്‌വർക്ക്സ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഏറ്റെടുക്കൽ നടത്തുന്നത്. ഇടപാട് 2026 ജൂലൈയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപരമായ  ഈ ഏറ്റെടുക്കലിലൂടെ കമ്പനിയുടെ ഓഫീസ് വിസ്തൃതി 76,000 ചതുരശ്ര അടിയിലേക്കും സീറ്റുകളുടെ എണ്ണം 1,500-ലധികമായും വർദ്ധിക്കും. ഇന്ത്യൻ വിപണിക്ക് പുറത്തേക്ക് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനുംRead More →

‘ടോക്സിക് പുരുഷന്മാരെ വൃത്തിയാക്കാം’ തിരിച്ചടിച്ച് ഡെറ്റോളിന്റെ പരസ്യം; ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പി

ബെയ്ജിങ്: സ്ത്രീകളോടുള്ള വിവേചനപരമായ സമീപനത്തെ വിമർശിക്കാനായി പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡെറ്റോൾ തയാറാക്കിയ പരസ്യം ചൈനയിൽ വലിയ വിവാദത്തിൽ. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം വിവാദമായതിനെ തുടർന്ന് ഡെറ്റോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ പരസ്യം പിന്‍വലിക്കുകയും ചെയ്തു. പരസ്യത്തിൽ സ്ത്രീകളെ ‘മറ്റു പുരുഷന്മാരുമായി സമ്പർക്കമില്ലാത്തവർ’, ‘ശുദ്ധർ’ എന്ന രീതിയിൽ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മുൻ പ്രണയബന്ധം ഉണ്ടായിരുന്ന യുവതിയെ വിവിധ വാക്കുകളിലൂടെ അധിക്ഷേപിക്കുന്ന യുവാവിനെയാണ് പരസ്യത്തിൽRead More →