വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം

വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം

May 16, 2025 0 By BizNews

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.