കനത്ത മഴ മുന്നറിയിപ്പ്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചRead More →

കിറ്റക്‌സിൻ്റെ കുതിപ്പിന് ട്രംപിൻ്റെ ‘ഒരു കൈ സഹായം’; താരിഫ് വർധന ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ അവസരം

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യാപാര പങ്കാളികളായ രാജ്യങ്ങളോട് പ്രഖ്യാപിച്ച ‘താരിഫ് യുദ്ധം’ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് വലിയ വളർച്ചയ്ക്കുള്ള അവസരമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്ക് യുഎസ് 27% തീരുവ ചുമത്തിയിട്ടുണ്ടെങ്കിലും മറ്റ് പ്രധാന വസ്ത്ര കയറ്റുമതി രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. വിയറ്റ്നാം, ബംഗ്ലാദേശ്, ചൈന തുടങ്ങിയ ഇന്ത്യയുടെ പ്രധാന എതിരാളികളായ വസ്ത്രകയറ്റുമതി രാജ്യങ്ങള്‍ക്ക് കൂടുതൽRead More →

ഡിജിറ്റൽ അറസ്റ്റു മുതൽ ട്രേഡിങ് തട്ടിപ്പു വരെ; ബെംഗളൂരിൽ മാത്രം നഷ്ടപ്പെട്ടത് 1800 കോടി; പൊറുതിമുട്ടി പൊലീസ്

  ബെംഗളൂരു: സ്മാർട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. വിദ്യാസമ്പന്നരായ ആളുകളെ പോലും അനായാസം സൈബർ തട്ടിപ്പിനിരയാക്കി കോടികൾ കബളിപ്പിക്കുന്ന സംഘങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. 2024-ന്റെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ 11,333 കോടി രൂപ നഷ്ടപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് അടുത്തിടെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ പുറത്തുവിട്ടിരുന്നു. രാജ്യത്തെRead More →

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഉലഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി; കുറ്റം തെളിഞ്ഞാല്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്തായേക്കും

ലോകത്തെ പ്രധാനപ്പെട്ട സോക്കര്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ ക്ലബ്ബ് അധികൃതര്‍. യൂറോപ്പിലെ പ്രമുഖ ടൂര്‍ണമെന്റായ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 115 കുറ്റങ്ങളാണ് സിറ്റിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. വാദപ്രതിവാദങ്ങള്‍ ചുരുങ്ങിയത് രണ്ടര മാസം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ലണ്ടനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കേന്ദ്രത്തില്‍ മാധ്യമങ്ങളെയും മറ്റും വിലക്കിRead More →

ഏപ്രില്‍-ജൂണ്‍ വളര്‍ച്ച നാല് പാദത്തിലെ മികച്ചതെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് മണികണ്‍ട്രോള്‍ സര്‍വേ ഫലം. സാമ്പത്തികവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് നിഗമനം. ഇത് നാല് പാദത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നും സര്‍വേ പ്രവചിച്ചു. ഓഗസ്റ്റ് 31 നാണ് ജൂണ്‍ പാദ ജിഡിപി ഡാറ്റ ഔദ്യോഗികമായി പുറത്തുവിടുക. ആഭ്യന്തര ഡിമാന്‍ഡ്, സര്‍ക്കാര്‍ മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനംRead More →