ഏപ്രില്‍-ജൂണ്‍ വളര്‍ച്ച നാല് പാദത്തിലെ മികച്ചതെന്ന് സര്‍വേ ഫലം
August 30, 2023 0 By BizNewsന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് മണികണ്‍ട്രോള്‍ സര്‍വേ ഫലം. സാമ്പത്തികവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് നിഗമനം. ഇത് നാല് പാദത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്.
അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നും സര്‍വേ പ്രവചിച്ചു. ഓഗസ്റ്റ് 31 നാണ് ജൂണ്‍ പാദ ജിഡിപി ഡാറ്റ ഔദ്യോഗികമായി പുറത്തുവിടുക.
ആഭ്യന്തര ഡിമാന്‍ഡ്, സര്‍ക്കാര്‍ മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനം എന്നിവ ആഗോള മാന്ദ്യത്തിനിടയില്‍ വളര്‍ച്ചയെ പിന്തുണച്ചു. ജൂണ്‍ പാദത്തില്‍ കാപക്‌സ് ഇനത്തില്‍ 2.78 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം അധികമാണിത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം കാപക്‌സ് ലക്ഷ്യം 10 ലക്ഷം കോടി രൂപയാണ്. സേവന മേഖല വളര്‍ച്ചയാണ് ജിഡിപി ഉയര്‍ത്തുന്ന മറ്റൊരു ഘടകം. സേവന മേഖല മൊത്തം മൂല്യവര്‍ദ്ധന (ജിവിഎ) 9.7 ശതമാനമായെന്ന് ഐസിആര്‍എ കണക്കാക്കിയിരുന്നു.
മുന്‍വര്‍ഷത്തില്‍ ഇത് 6.9 ശതമാനം മാത്രമാണ്. ബെയ്‌സ് ഇഫക്ടും ജൂണ്‍ പാദത്തില്‍ മികച്ച സംഖ്യ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിച്ചു.