എച്ച്ഡിഎഫ്സി സിഇഒ സ്ഥാനത്തേക്ക് ഡെപ്യൂട്ടി എംഡി കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭറൂചയെ പരിഗണിച്ചേക്കും. നിലവിൽ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ശശിധർ ജഗദീശൻ പദവിയിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് നിയമനത്തിന് നീക്കം നടത്തുന്നത്.നിലവിൽ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസുകളുടെ ചുമതലയാണ് ഭറൂചയ്ക്കുള്ളത്. ബാങ്കുകളുടെ ഉയർന്ന സ്ഥാനത്തേക്കുള്ള നിയമനങ്ങളിൽ ഒന്നിലധികം പേരുകൾ സമർപ്പിക്കണമെന്ന ആർ.ബി.ഐ.യുടെ വ്യവസ്ഥയുള്ളതിനാൽ പുറത്തുനിന്നുള്ള പ്രഗല്ഭരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി. ആർ.ബി.ഐ.യുടെ മുഴുവൻ സമയ ഡയറക്ടർ വ്യവസ്ഥ പ്രകാരം ഒരാൾക്ക്Read More →

ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടി

ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം. ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള GST വരുമാനം 9.3%Read More →

സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി ഫെഡറൽ, എച്ച്ഡിഎഫ്സി ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ നിരക്കുകളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും. മുതിർന്ന പൗരന്മാർക്ക് ഫെഡറൽ ബാങ്കിൽ 7.20 ശതമാനം വരെയും, എച്ച്.ഡി.എഫ്.സി ബാങ്കിൽ പ്രത്യേക നിക്ഷേപ കാലാവധിക്ക് 7.10 ശതമാനം വരെയുമാണ് പലിശ ലഭിക്കുക. വിവിധ കാലാവധികളിലെ നിക്ഷേപ നിരക്കുകൾ പരിഷ്കരിച്ചതായാണ് ബാങ്കുകൾ അറിയിച്ചിട്ടുള്ളത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പരിഷ്കരിച്ച നിരക്കുകൾ ഓഗസ്റ്റ് 19 മുതലും ഫെഡറൽ ബാങ്കിന്റെ പുതിയ നിരക്കുകൾ ഓഗസ്റ്റ് 17Read More →

ഡാര്‍ക്ക് വെബ് ഡാറ്റ ചോര്‍ച്ച; അന്വേഷണത്തിന് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള ആരോപണത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അന്വേഷണം. ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായാണ് ആരോപണം ഉയര്‍ന്നത്. ബാങ്ക് ഓഫ് ബറോഡ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ക്ലെയിം അറിയിച്ചു. ഏകദേശം 750 കോടി രൂപ പരിരക്ഷയുള്ള സൈബര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി, ബാങ്ക് പ്രധാന ഇന്‍ഷുററായ നാഷണല്‍ ഇന്‍ഷുറന്‍സിനെ വിവരം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇത് നഷ്ടസൂചന എന്ന നിലയിലാണ് നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് പരിശോധനകള്‍Read More →

പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ലോക്കർ മോഷണക്കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ട്. 2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളിലായി 40 ലോക്കർ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. ഇതിൽ 75% കേസുകളും ഉത്തർപ്രദേശിലും ഝാർഖണ്ഡിലുമാണ് നടന്നത്. രാജ്യസഭാ എം.പി ധർമസ്ഥല വീരേന്ദ്ര ഹെഗ്ഡെയുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് 2021-22 മുതൽ 2025-26Read More →