സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ പരിഷ്‌കാരം വരുന്നു; ഡിമാന്‍ഡ് അധിഷ്ഠിത ഫിക്‌സഡ് ചാര്‍ജിനു പുറമേ കെഎസ്ഇബിയുടെ ബാധ്യത നികത്താന്‍ ‘റെഗുലേറ്ററി അസറ്റ് സര്‍ചാര്‍ജ്’
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിര്‍ണയ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ (KSERC). 2027 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള (2027-32) പുതിയ ‘മള്‍ട്ടി ഇയര്‍ താരിഫ്’ (MYT) കരട് ചട്ടങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. നിലവിലുള്ള 2021-ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നത്. വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം, എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (ESS), സ്റ്റേറ്റ് ലോഡ്Read More →





