രാവിലെ തമിഴ് പെൺകൊടി, ഇനി ക്രിസ്ത്യൻ സുന്ദരി ; വിവാഹദിനത്തിൽ തിളങ്ങി കീർത്തി സുരേഷ്
December 13, 2024നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴിയാണ് പങ്കുവെച്ചത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.
പക്കാ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയായിരുന്നു കീർത്തി വിവാഹ പന്തലിലേക്ക് എത്തിയത്.മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളുമാണ് താരം ധരിച്ചിരുന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്നു താലികെട്ട്. തമിഴ് ബ്രാഹ്മൺ വരനെപ്പോലെയായിരുന്നു ആന്റണിയുടെ വേഷവും.
ചടങ്ങിന് പിന്നാലെ കീർത്തി വികാരാധീനയായി കീർത്തി കരയുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. കാസിനോ നൈറ്റ് പാർട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങൾ അവസാനിച്ചത്. ഇനി കീർത്തി സുരേഷും ആന്റണി തട്ടിലും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രിസ്ത്യൻ വിവാഹ രീതിയെക്കുറിച്ചുള്ള അധികം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
15 വർഷത്തെ പ്രണയത്തിന് ശേഷമാണ് കീർത്തിയും ആന്റണിയും വിവാഹിതരാകുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. ’
15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായെത്തുന്നത്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമയിൽ തിരക്കുള്ള താരമാണ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി