“കൈ നിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല”- കടന്നുവന്ന വഴികളെക്കുറിച്ച് അമൃത

“കൈ നിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല”- കടന്നുവന്ന വഴികളെക്കുറിച്ച് അമൃത

December 13, 2024 0 By BizNews

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞുതുടങ്ങിയത് തുടർന്ന് നടൻ ബാലയുടെ ഭാര്യയായി തിളങ്ങിയ അമൃത സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി മാറി.

ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം മാധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള സൈബർ ആക്രമണം താരത്തിനെ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് അടുത്തകാലത്തായിരുന്നു ബാല എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അമൃത എത്തിയത്.

താൻ ബാലയിൽ നിന്ന് അനുഭവിച്ച മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധിമുട്ടുകളെക്കുറിച്ചും അമൃത തുറന്നു പറയുകയും ചെയ്തിരുന്നു രണ്ടു വയസ്സുള്ള തന്റെ മകൾ തന്നെ ഭർത്താവ് ഉപദ്രവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് എന്നും ആ ഭയമാണ് മകളിൽ ഉണ്ടായിട്ടുള്ളത് എന്ന് ഒക്കെ അമൃത പറഞ്ഞിരുന്നു.

മകൾ കൂടി അച്ഛൻ ബാലയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയതോടെ ബാലയേ വിമർശിക്കുകയായിരുന്നു പിന്നീട് സോഷ്യൽ മീഡിയ ചെയ്തത്. ഇപ്പോൾതന്നെ ജീവിതത്തെക്കുറിച്ച് അമൃത പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

” നഷ്ടങ്ങൾ എന്നത് എനിക്കു മാത്രമല്ല അഭിരാമിക്കും ഉണ്ടായി ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആരോടും വഴക്കിടാൻ താല്പര്യമില്ലാത്ത രക്ഷിതാക്കൾ കൈനിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല പാപ്പുവിനെ ഒന്നും ബാധിക്കരുത് എന്നും ഉണ്ടായിരുന്നു. “തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെയായിരുന്നു അമൃത സംസാരിച്ചിരുന്നത് കുറച്ചുകാലങ്ങളായി അമൃതയും സഹോദരി അഭിരാമിയും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് അമൃതംഗമയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്ക് ഉണ്ട് ഈ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ ആരാധകരെ അറിയിക്കാറുണ്ട്.