ബി.എസ്​.എൻ.എല്ലിലേക്കുള്ള  ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

ബി.എസ്​.എൻ.എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

December 14, 2024 0 By BizNews

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ജൂ​ലൈ​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​യി​രു​ന്ന പ്ര​വ​ണ​ത​ക്ക്​ വേ​ഗം കു​റ​യു​ന്നു. പു​തു​താ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ന​മ്പ​ർ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ സാ​ര​മാ​യ കു​റ​വു​ണ്ട്.

മാ​ത്ര​മ​ല്ല, തി​രി​ച്ച്​ സ്വ​കാ​ര്യ ​ക​മ്പ​നി​ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​താ​യും പ്ര​ക​ട​മാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 4ജി, 5​ജി സേ​വ​നം ന​ൽ​കു​ന്ന​ത്​ നീ​ളു​ന്തോ​റും ഇ​ട​ക്കാ​ല​ത്തു​ണ്ടാ​ക്കി​യ നേ​ട്ടം ന​ഷ്ട​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പേ​ർ കൈ​വി​ട്ടു​​​പോ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

ജി​യോ, എ​യ​ർ​ടെ​ൽ, വി​ഐ (വോ​ഡ​ഫോ​ൺ-​ഐ​ഡി​യ) എ​ന്നി​വ ജൂ​​ലൈ​യി​ൽ 25 ശ​ത​മാ​നം​വ​രെ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യ​താ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ നേ​ട്ട​മാ​യ​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, അ​ത് ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന്​ ​പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ, സ്വ​കാ​ര്യ​ക​മ്പ​നി​ക​ളെ ഉ​പേ​ക്ഷി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​ത്തു​ട​ങ്ങി. ജി​യോ​ക്കാ​ണ്​ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ ന​ഷ്ടം നേ​രി​ട്ട​ത്.

ബി.​എ​സ്.​എ​ൻ.​എ​ൽ നെ​റ്റ്​​വ​ർ​ക്​ മെ​ച്ച​പ്പെ​ടു​ത്താ​ൻ വൈ​കി​യാ​ൽ ചെ​റി​യ കാ​ല​ത്തി​ന്​ ശേ​ഷം ഈ ​പ്ര​വ​ണ​ത നി​ല​ക്കു​മെ​ന്ന്​ ടെ​ലി​കോം മേ​ഖ​ല​യെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റു​ന്ന​തി​ൽ ഇ​പ്പോ​ൾ പ്ര​ക​ട​മാ​യ കു​റ​വ് ന​ഗ​ര മേ​ഖ​ല​യി​ലാ​ണ്.​

അ​തി​വേ​ഗ നെ​റ്റ്​​വ​ർ​ക്​ ആ​വ​ശ്യ​മു​ള്ള​വ​രി​ൽ അ​ധി​ക​വും ന​ഗ​ര​ങ്ങ​ളി​ലാ​ണെ​ന്നി​രി​ക്കെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്‍റെ വേ​ഗം കു​റ​ഞ്ഞ നെ​റ്റ്​​വ​ർ​ക്കി​ൽ അ​വ​ർ തൃ​പ്ത​ര​ല്ലെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ ഒ​ക്​​ടോ​ബ​റോ​ടെ അ​ര ല​ക്ഷ​ത്തോ​ളം 4ജി ​ട​വ​റു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച​താ​യാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ചോ​ടെ രാ​ജ്യ​മാ​കെ 4ജി ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​തോ​ടൊ​പ്പം 5ജി​ക്കു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ​റ​യു​ന്നു. ജി​യോ​യും എ​യ​ർ​ടെ​ല്ലും ഇ​പ്പോ​ൾ ത​ന്നെ 5ജി ​സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. വി​ഐ​യും ആ ​പാ​ത​യി​ലാ​ണ്.