വാഹന കൈമാറ്റം: ആധാർ ഇ-സൈൻ മതിയെന്ന് കേന്ദ്ര സർക്കാർ; അംഗീകരിക്കാതെ കേരളാ എംവിഡി
തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ആധാർ അധിഷ്ഠിത ഇ-സൈനിലേക്ക് കേന്ദ്രസർക്കാർ മാറിയെങ്കിലും അപേക്ഷകരുടെ ഒപ്പ് ഇല്ലെന്ന പേരിൽ ഫയൽ മടക്കി എം.വി.ഡി ഉദ്യോഗസ്ഥർ. ഓഫീസിലേക്ക് അപേക്ഷകർ എത്തേണ്ടതില്ലാത്ത ഫേസ് ലെസ് രീതിയിലേക്ക് മാറുന്നതിന് മുന്നോടിയായിട്ടാണ് ഇ-സൈൻ സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കിയത്. വാഹന വിൽപനയ്ക്ക് ഫോം 29, 30 എന്നിവയിൽ വിൽക്കുന്നയാളും വാങ്ങുന്ന വ്യക്തിയും ഒപ്പിട്ട് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാലും പ്രിന്റ് ഓഫീസിൽ എത്തക്കേണ്ട സ്ഥിതിയാണ്Read More →





