സമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനം

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന പ്രതീക്ഷയ്ക്കപ്പുറം വളർച്ച പ്രകടിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 ശതമാനംRead More →

കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായിRead More →

ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖല

മുംബൈ: അമേരിക്ക നടത്തുന്ന വ്യാപാര ഒളിയുദ്ധത്തിനിടയിലും ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്ക് പുതിയ കവാടങ്ങൾ തുറന്ന് ഇന്ത്യ-യു.കെ സമ്പൂർണ സാമ്പത്തിക വാണിജ്യ കരാർ (സി.ഇ.ടി.എ). സി.ഇ.ടി.എ പ്രകാരമുള്ള ആദ്യ കയറ്റുമതി, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) തിരുവനന്തപുരത്തെ എയർ കാർഗോ േകാംപ്ലക്സിൽ നിന്ന് യു.കെയിലേക്ക് സാധ്യമാക്കിയതോടെ ഇന്ത്യൻ സമുദ്രോൽപന്ന മേഖലയിൽ സുപ്രധാനമായ നാഴികക്കല്ലാണ് പിറന്നത്. അതിനാൽ ഇന്ത്യയിലെ രണ്ട് പ്രമുഖ സീഫുഡ് കമ്പനികളിൽ നിന്നുള്ള ഉൽപന്നങ്ങൾ അയക്കുന്ന ചടങ്ങ് എം.പി.ഇ.ഡി.എRead More →

അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതി 33.86 ശതമാനം ഉയർന്ന് 550 കോടി ഡോളറിലെത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2,546 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ 0.06 ശതമാനം കുറവാണിത്. ഫെബ്രുവരി 24 മുതല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 150 ദിവസത്തേക്ക് പത്ത് ശതമാനം തീരുവRead More →

ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 8300 കോടി രൂപയുടെ വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. ‘ക്ലീൻ എയർ, ഹെൽത്തി ഡൽഹി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഏഴ് വർഷത്തെ പദ്ധതിയുടെ ആകെ ചിലവിന്റെ 65 ശതമാനവും ലോകബാങ്ക് ആണ് ധനസഹായമായി നൽകുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സുപ്രധാന ദൗത്യത്തിൽ പങ്കാളികളാകുന്ന വിവിധ വകുപ്പുകളെയും പ്രതിനിധികളെയും സജ്ജരാക്കുന്നതിനായി വരുന്ന ജൂലൈ 10-ന് ഒരു പ്രത്യേക കോർഡിനേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.Read More →