അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതി 33.86 ശതമാനം ഉയർന്ന് 550 കോടി ഡോളറിലെത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2,546 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ 0.06 ശതമാനം കുറവാണിത്. ഫെബ്രുവരി 24 മുതല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 150 ദിവസത്തേക്ക് പത്ത് ശതമാനം തീരുവRead More →

ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 8300 കോടി രൂപയുടെ വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. ‘ക്ലീൻ എയർ, ഹെൽത്തി ഡൽഹി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഏഴ് വർഷത്തെ പദ്ധതിയുടെ ആകെ ചിലവിന്റെ 65 ശതമാനവും ലോകബാങ്ക് ആണ് ധനസഹായമായി നൽകുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സുപ്രധാന ദൗത്യത്തിൽ പങ്കാളികളാകുന്ന വിവിധ വകുപ്പുകളെയും പ്രതിനിധികളെയും സജ്ജരാക്കുന്നതിനായി വരുന്ന ജൂലൈ 10-ന് ഒരു പ്രത്യേക കോർഡിനേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.Read More →

ഈ സാമ്പത്തിക വർഷം 1 ട്രില്യൺ ഡോളറിന്റെ വൻ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യാന്തര വിപണിയിലേക്ക് 1 ട്രില്യൺ ഡോളറിന്റെ കയറ്റുമതിയെന്ന ചരിത്രപരമായ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 863 ബില്യൺ ഡോളറിൽ നിന്നുള്ള വലിയൊരു കുതിച്ചുചാട്ടമാണ് രാജ്യം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഈ പുതിയ പദ്ധതി പ്രകാരം രാജ്യത്തുനിന്നുള്ള ചരക്ക് കയറ്റുമതി 17 ശതമാനം വർദ്ധിച്ച് ഏകദേശം 530 ബില്യൺ ഡോളറിലും സേവന മേഖലയിലെ കയറ്റുമതിRead More →

വിഴിഞ്ഞം തുറമുഖത്തെ എംഎസ്‌സി നിക്ഷേപം: കേരള സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടി അദാനി ഗ്രൂപ്പ് 

തിരുവനന്തപുരം: കപ്പൽ ഗതാഗത മാനേജ്‌മെന്റ് രംഗത്തെ ആഗോളഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (MSC) ഉപകമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് (TiL), വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കേരള സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിനുള്ള അനുമതി പത്രം കേരള സർക്കാരിന് സമർപ്പിച്ചത്.Read More →

നിഫ്റ്റി മിഡ്ക്യാപ് 100 സർവ്വകാല റെക്കോർഡ് ഉയരത്തിൽ

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞപ്പോഴും,  ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കലും വിപണിയെ ബാധിച്ചപ്പോഴും, മുൻനിര സൂചികകളെ മറികടന്നുകൊണ്ട് നിഫ്റ്റി മിഡ്ക്യാപ് 100 പുതിയ ചരിത്ര ഉയരത്തിലെത്തി. സെൻസെക്സും നിഫ്റ്റിയും ഇടിവ് രേഖപ്പെടുത്തിയ ഈ സമയത്തും, ആഭ്യന്തര നിക്ഷേപകർ മിഡ്ക്യാപ് ഓഹരികളിൽ വലിയ തോതിൽ പണം നിക്ഷേപിക്കാൻ താല്പര്യം കാണിച്ചതാണ് ഈ കുതിപ്പിന് പ്രധാന കാരണമായത്. നിലവിലെ സാമ്പത്തിക വർഷത്തിൽ ഇതുവരെ  നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 18.3 ശതമാനം നേട്ടംRead More →