ഓണവിപണിയിൽ കോളടിച്ച് കുടുംബശ്രീ; 2.78 കോടിയുടെ വിറ്റുവരവ്
പ്രതീകാത്മക ചിത്രം കൊല്ലം: പൂക്കൾ മുതൽ സദ്യവരെ, കിറ്റുകൾ മുതൽ വസ്ത്രങ്ങൾ വരെ വൈവിധ്യത്തിന്റെ ഓണക്കച്ചവടവുമായി ജില്ലയിൽ കോടിത്തിളക്കത്തിൽ കോളടിച്ച് കുടുംബശ്രീ. വിപണനമേളകളും വീടുകൾ വഴിയുള്ള കച്ചവടവും ഓണസദ്യയുമൊക്കെ വിൽപന നടത്തി ഈ ഓണക്കാലത്ത് 2,78,21,977 രൂപയുടെ വിറ്റുവരവ് ആണ് ജില്ലയിലെ കുടുംബശ്രീ വനിതകൾ സമ്പാദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8,49,023 രൂപയുടെ അധിക വിറ്റുവരവാണിത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 11,13,930 രൂപയുടെ ഓണസദ്യമാത്രം ജില്ലയിൽ വിറ്റുപോയി. ജില്ലതലത്തിലും സി.ഡി.എസ് തലങ്ങളിലുമായിRead More →





