ഒരു വിമാനവുമായി രണ്ടു സുഹൃത്തുക്കൾ തുടങ്ങിയ വിമാന കമ്പനി ഇന്ത്യയുടെ ആകാശ പാത കീഴടക്കിയ കഥ

അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്തതോടെ വ്യാപക പ്രതിഷേധങ്ങളും വിമർശനങ്ങളും നേരിടുകയും ഇത് മാർക്കറ്റ് ഓഹരി ഇടിയുന്നതടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലെത്തി നിൽക്കുകയും ചെയ്തിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഇന്ത്യൻ വ്യോമയാന മാർക്കറ്റിന്‍റെ 60 ശതമാനവും ഇൻഡിഗോ എയർ ലൈൻസിന്‍റെ കൈകളിലാണ്. അതായത് ദിവസേനയുള്ള വിമാന യാത്രികരുടെ പത്തിൽ ആറു പേരും യാത്ര ചെയ്യുന്നത് ഇൻഡിഗോയിൽ. 2000 ലധികം ഫൈറ്റ് സർവീസുകളാണ് കമ്പനി ദിവസവും കൈകാര്യം ചെയ്യുന്നത്. ഇതുതന്നെയാണ് ഫ്ലൈറ്റ് റദ്ദാക്കൽ ഇത്രയും വലിയRead More →

താരിഫ് പോരിനിടെ ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ വിറ്റ് വാറൻ ബഫറ്റ്

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പോര് മുറുകുന്നതിനിടെ, ചൈനീസ് കാർ കമ്പനിയുടെ ഓഹരികൾ പൂർണമായും വിറ്റഴിച്ച് പ്രശസ്ത വിക്ഷേപകൻ വാറൻ ബഫറ്റ്. 17 വർഷത്തെ നിക്ഷേപത്തിനൊടുവിലാണ് ചൈനീസ് ഇലക്ട്രിക് കാർ നിർമാതാക്കളായ ബി.വൈ.ഡിയുടെ ഓഹരികൾ മുഴുവൻ വിറ്റത്. 20 മടങ്ങി​ലേറെ നേട്ടം കീശയിലാക്കിയാണ് ബഫറ്റ് ബി.വൈ.ഡി വിടുന്നത്. ബഫറ്റിന്റെ നിക്ഷേപക കമ്പനിയായ ബെർക്ക്‌ഷെയർ ഹാത്ത്‌വേ 2008ലാണ് ബി.വൈ.ഡിയിൽ ആദ്യമായി നിക്ഷേപിച്ചത്. 230 ദശലക്ഷം ഡോളറിന് 225 ദശലക്ഷംRead More →

‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ‘ഹാബിവർ’ എന്ന ബ്രാൻഡിലൂടെ പുറത്തിറങ്ങുകയെന്നും 2026 ജനുവരി ആദ്യവാര​ത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവ ലഭ്യമായിത്തുടങ്ങുമെന്നും നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു. വ്യക്തികളുടെRead More →

ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ

കൊച്ചി: രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികൾ, ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിലെ ആദ്യ 15ൽ ഇടംനേടി. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് എന്നീ കന്പനികൾക്കാണു നേട്ടം. ബ്രാൻഡ് ഫിനാൻസ് എന്ന ആഗോള ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികൾ ഇടംപിടിച്ചത്. നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് വാർഷിക വിലയിരുത്തലുകൾ നടത്തുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറിംഗ്Read More →

ഫോർബ്സിന്റെ ബാങ്കുകളുടെ പട്ടികയിൽ കേരള ഗ്രാമീൺ ബാങ്ക് ഒമ്പതാമത്

മലപ്പുറം: ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ ഒൻപതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു. ഈ പട്ടികയിലുള്‍പ്പെട്ട ഏക റീജിയണല്‍ റൂറല്‍ ബാങ്കാണ്(ആർ.ആർ.ബി) കേരള ഗ്രാമീണ്‍ ബാങ്ക്. 34 രാജ്യങ്ങളില്‍ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സർവ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്ബത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകള്‍ക്കൊപ്പംRead More →