ടെസ്ലയും സ്പേസ് എക്സും ലയിച്ചേക്കുമെന്ന് റിപ്പോർട്ട്; 3.5 ലക്ഷം കോടി ഡോളറിന്റെ വമ്പന്‍ കമ്പനിക്ക് സാധ്യത
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വന്‍കിട കമ്പനികളായ ടെസ്ലയും സ്പേസ് എക്സും ലയിക്കുന്ന കാര്യം പരിഗണനയിൽ. ഇരു കമ്പനികളും ഒന്നിച്ചാല്‍ 3 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനമായി മാറും. ലയനസാധ്യത പരിശോധിക്കുന്നതിനായി ഇരു കമ്പനികളും പ്രത്യേക സമിതികള്‍ രൂപീകരിച്ചതായി മസ്‌ക് സ്ഥിരീകരിച്ചു. സ്പേസ് എക്സിന്റെ വരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളില്‍ ഇരു കമ്പനികളും പ്രവര്‍ത്തിക്കുന്നതിനാല്‍ ലയനത്തിന് അവസരമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.Read More →





