വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 47 പവൻ സ്വർണാഭരണം കവർന്നു; സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

സജിത, സന്തോഷ്, അഖില മുളങ്കുന്നത്തുകാവ്: പറപ്പൂർ തോളൂരിൽ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 47 പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മൂന്ന് പേർ പേരാമംഗലം പൊലീസിന്‍റെ പിടിയിലായി. പീച്ചി പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടീൽ കൽക്കി എന്ന് വിളിക്കുന്ന സന്തോഷ് (44), മണലൂർ സ്വദേശിനി എങ്ങണ്ടി വീട്ടിൽ സജിത (46), ശ്രീനാരായണപുരം കോതപറമ്പ് സ്വദേശിനി കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് സ്‌ക്വാഡും തൃശ്ശൂർ സിറ്റിRead More →

ഓണവിപണിയിൽ കോളടിച്ച് കുടുംബശ്രീ; 2.78 കോടിയുടെ വിറ്റുവരവ്

പ്രതീകാത്മക ചിത്രം കൊല്ലം: പൂക്കൾ മുതൽ സദ്യവരെ, കിറ്റുകൾ മുതൽ വസ്ത്രങ്ങൾ വരെ വൈവിധ്യത്തിന്റെ ഓണക്കച്ചവടവുമായി ജില്ലയിൽ കോടിത്തിളക്കത്തിൽ കോളടിച്ച് കുടുംബശ്രീ. വിപണനമേളകളും വീടുകൾ വഴിയുള്ള കച്ചവടവും ഓണസദ്യയുമൊക്കെ വിൽപന നടത്തി ഈ ഓണക്കാലത്ത് 2,78,21,977 രൂപയുടെ വിറ്റുവരവ് ആണ് ജില്ലയിലെ കുടുംബശ്രീ വനിതകൾ സമ്പാദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8,49,023 രൂപയുടെ അധിക വിറ്റുവരവാണിത്. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 11,13,930 രൂപയുടെ ഓണസദ്യമാത്രം ജില്ലയിൽ വിറ്റുപോയി. ജില്ലതലത്തിലും സി.ഡി.എസ് തലങ്ങളിലുമായിRead More →

\'പുസ്തകം വായിക്കൂ, പണം സമ്പാദിക്കൂ\'; കേരളത്തിൽ പുതിയ ഓൺലൈൻ തട്ടിപ്പ്, നഷ്ടപ്പെട്ടത് 1.25 കോടി രൂപ 

തിരുവനന്തപുരം: ഇ-ബുക്കുകൾ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്. ‘എൻ.ടി.എൽ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ വ്യാജ പദ്ധതിയിൽ കുടുങ്ങി സംസ്ഥാനത്തുടനീളം നൂറുകണക്കിന് ആളുകൾക്ക് ഒരു കോടിയിലധികം രൂപ നഷ്ടമായി. തിരുവനന്തപുരം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ മാത്രം 106 പേർ ചേർന്ന് 1.25 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നൽകി. വിതുര പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ യുകെRead More →

‘കാലം മുന്നോട്ട് പോകുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാൻ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നു’; കാന്തപുരത്തിനെതിരെ എസ്.എഫ്.ഐ

തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ ശക്തമായ വിമർശനവുമായി എസ്.എഫ്.ഐ. ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള സർക്കുലറിലെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്.എഫ്.ഐ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെRead More →

മര്യാദക്ക് സംസാരിച്ചോളണമെന്ന് മുഖ്യമന്ത്രി, ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്ന് മറുപടി; മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ചേന്തിയിൽ കോൺഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ പോകാൻ തുനിഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസാണ് കസ്റ്റഡയിലെടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച അനിലിനെ രാവിലെ 11 ന് കോടതിയിൽ ഹാജരാക്കും. . സംഭവത്തിൽ ഡി.സി.സി അംഗമായ ചേന്തി അനിലിനെ ഒന്നാം പ്രതിയാക്കിയായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണംRead More →