മുരിങ്ങക്കായ്​ വില 250ലേക്ക്; കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു

മുരിങ്ങക്കായ്​ വില 250ലേക്ക്; കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു

December 19, 2024 0 By BizNews

ശ​ബ​രി​മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​വി​ല വാ​നോ​ളം. മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല 250-300 ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​യാ​ണ് സാ​മ്പാ​ർ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ അ​ടു​ത്ത​തോ​ടെ കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച 95-100 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്ക് ഇ​ന്ന​ലെ 125-130 ആ​ണ് വി​ല.

പ​ച്ച​ക്ക​റി​വി​ല​യി​ലു​ണ്ടാ​യ വി​ല​ക്കു​തി​പ്പി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​ക്കെ​ടു​തി​യാ​ണ്. കേ​ര​ളം പ​ഴം -പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ടി​നെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ബാ​ധി​ച്ച​തും കേ​ര​ള​ത്തെ​യാ​ണ്. വി​ല​ക്ക​യ​റ്റം കു​ടും​ബ​ബ​ജ​റ്റി​ന്റെ താ​ളം തെ​റ്റി​ച്ചി​ട്ടു​ണ്ട്.

മു​രി​ങ്ങ​ക്കാ​യ​ക്കൊ​പ്പം ത​ക്കാ​ളി, നീ​രു​ള്ളി, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, വെ​ണ്ട, കാ​ബേ​ജ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല നാ​ൾ​ക്കു​നാ​ൾ കൂ​ടി​വ​രു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം നേ​ന്ത്ര​പ്പ​ഴ​ത്തി​നും ക​ദ​ളി​പ്പ​ഴ​ത്തി​നും ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി 60-75 രൂ​പ​യി​ൽ കു​റ​വി​ല്ല.

വി​ല​ക്ക​യ​റ്റം പ​ല​രെ​യും ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും പി​ന്നോ​ട്ട്​ വ​ലി​ക്കു​ക​യാ​ണ്. പ​ഞ്ച​സാ​ര, മൈ​ദ, അ​രി ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ അ​ടു​ത്തെ​ത്തി​യ​തോ​ടെ പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും ഇ​നി​യും വി​ല കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ നേ​രി​യ വി​ല​ക്ക​യ​റ്റ​മു​ണ്ട്. വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തും വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.