സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീഷണി; 10 ദിവസത്തിനിടെ 16 കേസുകൾ

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 113 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്.Read More →

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഇന്ന് നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന്Read More →

ഇടപാടുകൾക്ക് ഫീസ്: 15ന് സൂപ്പർ മാർക്കറ്റുകളിൽ ‘യു.പി.ഐ പണിമുടക്ക്’

കൊച്ചി: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർ മാർക്കറ്റുകളിൽ 15ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ കേരള (സ്വാക്ക്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.പി.ഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, അതിന്റെ ചെലവ് വ്യാപാരികളുടെ മേൽ കെട്ടിവെക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സൂപ്പർമാർക്കറ്റുകളെയാണ്. ഈRead More →

പു​ലി​യെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​രി​മ്പു​ലി വീ​ണു

കു​ള​ത്തു​മ​ൺ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​രി​മ്പു​ലി വീ​ണപ്പോൾ കോ​ന്നി: കു​ള​ത്തു​മ​ൺ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​നാ​തി​ർ​ത്തി​യി​ൽ വ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​രി​മ്പു​ലി വീ​ണു. ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.45ഓ​ടെ​യാ​ണ് കൂ​ട്ടി​ൽ ക​രി​മ്പു​ലി വീ​ണ​ത്. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​രി​മ്പു​ലി വീ​ഴു​ന്ന​ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ സം​ഭ​വ​മാ​ണ്. ഇ​തി​ന് സ​മീ​പം ഒ​രു മാ​സം മു​മ്പ് ക​രി​മ്പു​ലി​യെ​യും കു​ട്ടി​ക​ളെ​യും നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പ് ഇ​വി​ടെ കൂ​ട് സ്ഥാ​പി​ച്ച​ത്. പു​ലി​ക്കൂ​ട്ടി​ൽ ഇ​ര​യാ​യി ഇ​ട്ട ആ​ടി​നെRead More →

പവർകട്ടിന്‍റെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! എറണാകുളത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. വൈദ്യുതി പ്രതിസന്ധിയെ കുറിച്ച് മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വൈദ്യുതി തടസ്സപ്പെടുന്നത്. എറണാകുളം ആശിർഭവനിലാണ് പരിപാടി നടന്നത്. വൈദ്യുതി വകുപ്പിനെ പൊതുമേഖലയിൽ നിലനിർത്തുമെന്നും മൂന്നു കമ്പനികളായി വിഭജിക്കില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ജീവനക്കാരുടെ കൈയടി നേടി നിൽക്കുമ്പോഴാണ് ഇരുട്ടടിയായി വൈദ്യുതി തടസ്സപ്പെടുന്നത്. ഇതോടെRead More →