ലോകകപ്പ് ജേഴ്സികൾക്ക് തീവില; സ്കൂളുകളിലെ ഫാൻ മീറ്റുകളിൽ വലഞ്ഞ് ര‍ക്ഷിതാക്കൾ

കോഴിക്കോട്: ലോകകപ്പ് എത്തിയതോടെ നാടും നഗരവും പ്രിയപ്പെട്ട ടീമുകളുടെ പതാകകളും ബാനറുകളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജേഴ്സി അണിഞ്ഞു നടക്കുക എന്നത് ഒരു ട്രെൻഡ് തന്നെയായി മാറിയിരിക്കുന്നു. പ്രിയ താരങ്ങളുടെ ജേഴ്സിക്കായി ഡിമാന്‍റ് കൂടിയതോടെ വിൽപന പൊടിപൊടിക്കുകയാണ്. എന്നാൽ, ഈ സാഹചര്യം മുതലെടുത്ത് കച്ചവടക്കാർ കൊള്ളവിലയാണ് ജേഴ്സിക്ക് ഈടാക്കുന്നത്. സ്കൂളുകളിൽ ലോകകപ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാൻമീറ്റുകൾ കൂടിയായതോടെ തോന്നിയ വിലയാണ് മിക്കയിടങ്ങളിലും. അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെRead More →

‘കട്ടിങ് നബീലിനെ’ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം; കാമുകിയുമൊത്ത് ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു

തൃശൂർ: അന്തിക്കാട് കവർച്ച കേസിൽ മുഖ്യസൂത്രധാരനായ കട്ടിങ് നബീൽ ബംഗളൂരുവിൽ പിടിയിലായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ. കവർച്ചക്കുശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്നു പ്രതി. കാമുകിയോടൊപ്പം ദുബൈയിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് വില്ലയിലെത്തിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായി കീഴ്പ്പെടുത്തുകയായിരുന്നു. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞRead More →

അടിയോടടി, മേയറും കൗൺസിലർമാരും ആശുപത്രിയിൽ: സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്നും ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും എൽ.ഡി.എഫ് ഉപരോധം, സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ ഓഫിസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി. മേയർ ഓഫിസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളലുമുണ്ടായി. മേയറുടെ വരവോടെ നഗരസഭക്കുള്ളിലും പുറത്തും ഉന്തും തള്ളും സംഘർഷമായി മാറുകയായിരുന്നു. മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി.Read More →

‘ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെ’ -മുൻമന്ത്രി എം.ബി. രാജേഷ്

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാറി​ന്‍റെ കാ​ല​ത്ത് ബാ​റു​ക​ൾ പൂ​ട്ടി​യെ​ന്ന​ത് വെ​റും വാ​ട്‌​സ്‌​ആ​പ് യൂ​നി​വേ​ഴ്‌​സി​റ്റി ക​ഥ മാ​ത്ര​മാ​ണെ​ന്ന് മു​ൻ എക്സൈസ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെയെന്നും അതിന് വി.ഡി. സതീശന്‍ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു. അന്ന് സം​സ്ഥാ​ന​ത്ത് 748 ബാ​ർ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യു.ഡി.എഫിന്റെ അ​ബ്‌​കാ​രി ന​യ​ത്തി​ൽ മാ​റ്റംവ​രു​ത്താ​ൻ കാ​ര​ണം ബാ​ർ കോ​ഴ ആ​രോ​പ​ണ​വും വി.​എം. സു​ധീ​ര​നു​മാ​യു​ള്ള ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​വു​മാ​യി​രു​ന്നു. സു​ധീ​ര​നെ തോ​ൽ​പ്പി​ക്കാ​നു​ള്ളRead More →

സുഗതന്‍റെ കാപ്പ കേസിന് സർക്കാർ അംഗീകാരം; നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വവും കൗൺസിലർ സ്ഥാനവും നഷ്ടമാകും

തിരുവനന്തപുരം: നാലാഴ്ചക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ ആർ. സുഗതന്‍റെ അംഗത്വം അസാധുവാകുമെന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയെ ആശങ്കയിലാക്കുന്നു. സുഗതനെതിരെ ചുമത്തിയ കാപ്പക്ക് സർക്കാർ അംഗീകാരം നൽകയതാണ് പ്രതിസന്ധിക്ക് കാരണം. സുഗതന്‍റെ അംഗത്വം അസാധുവായാൽ കോർപ്പറേഷനിലെ ബി.ജെ.പിയുടെ കേവല ഭൂരിപക്ഷം നഷ്ടപ്പെടും. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതനുള്ളത്. കഴിഞ്ഞ രണ്ട് ബോർഡ് മീറ്റിങ്ങുകളിലും സുഗതൻ പങ്കെടുത്തിട്ടില്ലെന്നാണ് എൽ.ഡി.എഫും കോൺഗ്രസും ആരോപിക്കുന്നത്. എന്നാൽ ഒരു ബോർഡ് മീറ്റിങ്ങിൽ മാത്രമേ പങ്കെടുക്കാതിരിന്നിട്ടുള്ളൂ എന്നാണ്Read More →