ഹെൽമെറ്റിടാതെ സ്കൂട്ടറോടിച്ച് കടകംപള്ളി; ചെന്നിത്തലയുടെ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹെൽമെറ്റിടാതെ സ്കൂട്ടറോടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് മടങ്ങുന്ന ദൃശ്യം പുറത്ത്. രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കടകംപള്ളി കണ്ടത്. എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ഇന്ന് രാവിലെ വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ സ്വകാര്യ വസതിയിൽ എത്തിയാണ് കടകംപള്ളി കൂടിക്കാഴ്ച നടത്തിയത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെ എത്തി ഏതാണ്ട് 10- 15 മിനിറ്റിനുശേഷം തിരിച്ച് അതേRead More →

അങ്ങനെ ഇപ്പോ ആരാധിക്കേണ്ട! ഫുട്ബാൾ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും നീക്കി പായിപ്ര പഞ്ചായത്ത്

പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​ടെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത നി​ല​യി​ൽ മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച പ്രിയതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റിയത് വിവാദമാകുന്നു. പായിപ്ര പഞ്ചായത്ത് ആറാം വാർഡിൽ ഈസ്റ്റ് മുളവൂർ തൈക്കാവുംപടിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ബോർഡുകളാണ് അധികൃതർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ആരാധകർ താൽക്കാലികമായി സ്ഥാപിച്ച ബോർഡുകളാണ് എടുത്തു കൊണ്ടുപോയത്. ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ചിലർ നൽകിയ പരാതിയുടെRead More →

‘സർക്കാറിന് ഇഷ്ടമുള്ള മദ്യനയം കൊണ്ടുവരാം, ഈ സർക്കാറല്ല ആദ്യമായി മദ്യം കൊണ്ടുവന്നത്; സമസ്തയുടെ നിലപാട് എല്ലാവർക്കുമറിയാം’ -ജിഫ്രി തങ്ങൾ

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യമടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന് ഇഷ്ടമുള്ള നയങ്ങളൊക്കെ കൊണ്ടുവരാമെന്നും സമസ്തക്കും ഇസ്‍ലാമിനും ഇക്കാര്യത്തിലുള്ള നയം എല്ലാവർക്കും അറിയാമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു​ക്കോയ തങ്ങൾ. ‘മദ്യത്തെ പറ്റി സമസ്തയുടെ നിലപാട് നിങ്ങൾക്ക് അറിഞ്ഞു കൂടേ? മദ്യവും മയക്കുമരുന്നും ഒരു നിലക്കും പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നതാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ മാത്രമല്ല മുസ്‍ലിംകളുടെയും ഇസ്‍ലാമിന്റെയും നിലപാട് ഇതാണ്. എന്നുവെച്ച്, സർക്കാർ നയത്തെ നമ്മൾ എതിർക്കുകയല്ല. അവർക്ക് ഇഷ്ടമുള്ള നയങ്ങളൊക്കെRead More →

ചൂരൽ കൊണ്ട് അടിച്ചു, കാലിൽ ചവിട്ടി; അധ്യാപകനെതി​രെ ഏഴാംക്ലാസ് വിദ്യാർഥി

ഇടുക്കി: കുമളി അണക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തന്നെ പരിഹസിച്ചെന്ന് പറഞ്ഞ് മുട്ടിൽ നിൽക്കാൻ പറഞ്ഞ ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നുമാണ് കുട്ടി പറയുന്നത്. വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ലെന്നുമാണ് അധ്യാപകന്‍റെRead More →

സമ്പൂർണ മദ്യ നിരോധനം വന്നാൽ എന്തെങ്കിലും കലക്കി കുടിച്ച് ദുരന്തമുണ്ടാക്കും; കെ. മുരളീധരൻ

തിരുവനന്തപുരം: സമ്പൂർണ മദ്യ നിരോധനം നടപ്പിലാക്കാൻ അതിനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും അല്ലാതെ വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കെ.മുരളീധരൻ. മദ്യ നയത്തിൽ പാർട്ടിയിൽ ചർച്ച ചെയ്യാതെ ഒന്നും നടക്കില്ലെന്നും പരസ്യമായി പ്രതികരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിൽ ഒരിക്കൽ പെട്ടുപോയാൽ അതിൽ നിന്ന് മോചനമില്ലെന്നും യുവതലമുറ ഇത്തരത്തിൽ നശിക്കുന്നതു കൊണ്ടാണ് അത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ മദ്യത്തിന്‍റെ കാര്യം അങ്ങനെ അല്ലെന്നും മുരളീധരൻ പറഞ്ഞു. മദ്യം പൂർണമായി നിരോധിച്ചാൽRead More →