ദുബൈയിലേക്കും ഫുജൈറയിലേക്കും പറക്കേണ്ടവർ കുടുങ്ങി; കൊച്ചിയിൽ യാത്രക്കാരുടെ പ്രതിഷേധം

വിമാനം വൈകിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ വലച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതത്വത്തിലായത്. വിമാനം പുറപ്പെടാൻ വൈകുമെന്ന് തുടർച്ചയായി അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ ഇന്ന് പുലർച്ചെ 2.55 നാണ് വിമാനം പുറപ്പെട്ടത്. ഇന്ന് പുലർച്ചെ 12.25 ന് പോകേണ്ടിയിരുന്നRead More →

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

റായ്പൂർ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ തട്ടിപ്പെന്ന് പരാതി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്’ ഷോറൂമിന് എതിരെയാണ് പരാതി. പരാതിയില്‍ ഷോറൂമിനെതിരെ കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് പരാതി. പര്‍വീന്ദര്‍ സിംഗ് എന്ന ഉപഭോക്താവ് ബ്രേസ്ലെറ്റ് മാറ്റി വാങ്ങാന്‍ ചെന്നപ്പോള്‍ ആയിരുന്നു കൃത്രിമം കാട്ടാന്‍ ശ്രമം ഉണ്ടായത്.Read More →

സ്വാതന്ത്ര്യദിനത്തിൽ സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ

കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​ സ്വാതന്ത്ര്യദിനത്തിലാണ്​ തോംസൺ കമ്പനി ക​ുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ​ സംഗീതം പൊഴിക്കുന്നത്​. രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ്​ സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്​. ഇന്ത്യയിലുടനീളംRead More →

ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; പ്രതിഷേധം ശക്തമാക്കി സമരസമിതി

താമരശ്ശേരി: ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം ശക്തമാക്കി ജനകീയ സമരസമിതി. ഫ്രഷ് കട്ട്  ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ്കട്ട് പ്ലാന്റിലേക്ക് പോകുന്ന വഴിയിലേക്ക് സമരസമിതി പ്രക്ഷോഭവേദി മാറ്റി. പ്ലാന്റിലേക്ക് വാഹനങ്ങൾ എത്തിയാൽRead More →

പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ടു; എം.വി.ഡി. ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ നടപടി. പിഴ ചുമത്തിയ എം.വി.ഡി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആറന്മുള എം.എൽ.എ. അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടിയുണ്ടായതെന്നാണ് വിവരം. പിഴ അടക്കാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിക്ക് എം.എൽ.എ. നിർദേശം നൽകിയിരുന്നു. പ്രളയബാധിതരെ സുരക്ഷിതRead More →