'എന്തിനും തയാർ'; ക്ലീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കും -റവന്യൂ മന്ത്രി

എ.പി. അനിൽ കുമാർ പത്തനംതിട്ട: പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണമായി തയാറെന്നും ക്ലീനിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ. എൻ.ഡി.ആർ.എഫ്. സംഘങ്ങളും കൂടുതൽ പൊലീസും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. സമീപ ജില്ലകളിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകളും ആറൻമുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മിന്നൽRead More →

ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഒരുലക്ഷം രൂപ വരെ ധനസഹായം; ‘സാഫ്’ അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം തൃശൂർ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) വഴി 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ‘ഷീ സ്കൂട്ടർ’ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി പരമാവധി ഒരുലക്ഷം രൂപ വരെ സാഫിൽ നിന്ന് ​ഗ്രാന്റായി ലഭിക്കും. അപേക്ഷകൾ ഓ​ഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം സാഫിന്റെ ജില്ല ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കുക.Read More →

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട ബസിടിച്ച് യുവതി മരിച്ചു

പുതുക്കാട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടന്നുപോയ യുവതി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധുവാണ് (48) മരിച്ചത്. രാവിലെ ഏഴോടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം നടന്നത്. ചാലക്കുടിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബോധരഹിതനായതിനാലാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ബാബു മുളങ്കുന്നത്തുകാവ് മെഡിക്കൽRead More →

സി.ജെ.പി പ്രക്ഷോഭത്തിനിടെ മോദിയെ ആക്ഷേപിച്ചു; യുവതിക്കെതിരെ യു.പിയിൽ കേസ്

സി.ജെ.പി പ്രക്ഷോഭത്തിനിടെ മോദിയെ ആക്ഷേപിച്ചു; യുവതിക്കെതിരെ യു.പിയിൽ കേസ് ന്യൂഡൽഹി: നീറ്റ് പേപ്പർ ചോർച്ചയ്‌ക്കെതിരെ സി.ജെ.പി. നേതൃത്വത്തിലുള്ള പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് 25 കാരിയായ റുചിക സിങ്ങിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലൈ 23-ന് ജന്തർമന്തറിലാണ് റുചിക പ്രധാനമന്ത്രിയെ വിമർശിച്ചത്. തുടർന്ന് ബുധനാഴ്ചയാണ് പരാതി നൽകിയത്. കുറ്റം നടന്ന സ്ഥലം പരിഗണിക്കാതെRead More →

നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു

കുമ്പളം (എറണാകുളം): ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു. മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാൾ മരിച്ചതായാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയRead More →