ഇന്ത്യയിലേക്കുളള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് സാംസങ്ങും ആപ്പിളും

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് ആപ്പിൾ, സാംസങ്, എച്ച്.പി കമ്പനികൾ. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോൾ വൻകിട ടെക് കമ്പനികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്പ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അതേസമയം, വാർത്തകളിൽ പ്രതികരിക്കാൻRead More →

ഇ-കൊമേഴ്‌സ് വ്യവസായം  7 ലക്ഷം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും !

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.  ഷോപ്പിംഗ് ഉയരുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയ്യാറെടുക്കുന്നു. ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീംലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനോടകം 2 ലക്ഷം താല്‍ക്കാലിക ജോലികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ടീംലീസ് പറഞ്ഞു. ഈ വര്‍ഷത്തെ താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. ബെംഗളൂരു,Read More →

അന്ന് സചിൻ ബൻസാൽ, ഇപ്പോൾ ബിന്നി ബൻസാലും ഫ്ലിപ്കാർട്ടിൽ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി; ഇനിയെല്ലാം വാൾമാർട്ടിന്

ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലും ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ബിന്നിക്കൊപ്പം ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യുഎസ് ആസ്ഥാനമായുള്ള ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റും ഫ്ലിപ്കാർട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്. മൂവരും അവരുടെ ഓഹരികൾ വാൾമാർട്ടിന് വിറ്റു. 2018-ൽ മറ്റൊരു സഹസ്ഥാപകനായ സചിൻ ബൻസാലും ഫ്ലിപ്കാർട്ട് വിട്ടിരുന്നു. അന്ന് കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന്​ വിറ്റതിന്​ പിന്നാലെയായിരുന്നു പടിയിറക്കം. എന്നാൽ, ഇടപാടിന്​ ശേഷവും തന്റെ ഓഹരിയുടെ ഒരുRead More →

ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി

ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ ആപ്പിളുമെത്തുന്നു. ‘ആപ്പിൾ പേ’ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ആപ്പിൾ ചർച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ പ്രാഥമിക ചർച്ചകൾ നടത്തിയ ടെക് ഭീമൻ, തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ഐ.എ.എൻ.എസ് റിപ്പോർട്ട് പ്രകാരം,Read More →

സ്വര്‍ണ്ണം വാങ്ങുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍

മുംബൈ: സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്ക്കരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വര്‍ണ്ണശേഖരം 80 ടണ്ണില്‍ താഴെയായി ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് ഈയിടെ തയ്യാറായി. ഇതോടെ സ്വര്‍ണ്ണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു. 2022 ഏപ്രിലിനും ഡിസംബറിനുമിടയില്‍ 27 ടണ്‍ സംഭരിച്ചതിന് ശേഷം മാര്‍ച്ച് പാദത്തില്‍ ബാങ്ക് ഏകദേശം 10 ടണ്‍ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ റഷ്യ, സിംഗപ്പൂര്‍, ചൈന,Read More →