ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു

ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു

April 4, 2025 0 By BizNews

കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു.

റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയില്‍ വിപണിയില്‍ മുൻനിരയിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പർട്ടികള്‍ വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകള്‍ക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐ.പികള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും.

ഭാവിയില്‍ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷകമാക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്. ഇന്ത്യയിലെ ഇ-സ്‌പോർട്ട്‌സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

വൈദഗദ്ധ്യവും വ്യാപ്തിയുമുള്ള ഒരു വിപണി നേതാവായ റിലയൻസുമായി പങ്കാളിത്തം സ്ഥാപിച്ച്‌പ്രാദേശിക ഇ-സ്‌പോർട്സ് രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ അതുല്യമായ അവസരമാണ് ലഭിക്കുന്നത്
റോബി ഡൂക്ക്
സി.ഇ.ഒ
ബ്ലാസ്റ്റ്സ്‌

പോർട്ടിംഗ് ഇവന്റുകളും ടീമുകളും വിപണനം ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമുള്ള റൈസിന്റെ കഴിവും ജിയോയുടെ വിതരണവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടും
ദേവാംഗ് ഭിംജ്യാനി
റിലയൻസ് സ്‌പോർട്ട്സ് ഹെഡ്

ഗെയിംമിംഗ് രംഗത്തെ വമ്പൻമാർ
ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ. പി.എസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരായ ബ്ലാസ്റ്റ്.
എപ്പിക് ഗെയിംസ്, വാല്‍വ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റണ്‍, യൂബിസോഫ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇ സ്‌പോർട്ട്‌സ് പ്രോപ്പർട്ടികള്‍ സൃഷ്ടിക്കുന്നു.