നാളികേര മേഖലയുടെ സമഗ്ര വികസനത്തിന് ബൃഹത് പദ്ധതി; വിത്തുമുതൽ കയറ്റുമതി വരെ 500 കോടിയുടെ സമഗ്ര ഇടപെടൽ

തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ലോക നാളികേര ദിനാഘോഷത്തോടനുബന്ധിച്ച് വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നാളികേര വികസന ബോർഡുമായി ചേർന്ന് സംഘടിപ്പിച്ച സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം മുതൽ ഉൽപാദനക്ഷമത വർധന, ഇടവിള കൃഷി,Read More →

ടിസിഎസിന് പിന്നാലെ ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിപ്രോയും

ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ സംവിധാനം വ്യാപകമാക്കി ഐടി കമ്പനിയായ വിപ്രോ. കമ്പനി നല്‍കിയ ഉപകരണങ്ങളിലെ ലോഗിന്‍ ദൈര്‍ഘ്യവും നിഷ്‌ക്രിയ സമയവും രേഖപ്പെടുത്തുന്ന ‘ടൈംസ്‌കോപ്പ്’ (TimeScope) എന്ന സംവിധാനമാണ് കൂടുതല്‍ ജീവനക്കാരിലേക്ക് വിപുലീകരിക്കുന്നത്. മേയ് മാസത്തോടെ ഏകദേശം 5,000 ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സംവിധാനം ഇപ്പോള്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്താണ് ടൈംസ്‌കോപ്പ്?കമ്പനി നല്‍കിയ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ജീവനക്കാര്‍ എത്രസമയം ലോഗിന്‍Read More →

വരുമാന സ്രോതസുകൾ കൂട്ടാൻ എൻബിഎഫ്‌സികളോട് ആവശ്യപ്പെട്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഹൗസിംഗ് ഫിനാൻസ് കമ്പനികളും (HFCs) തങ്ങളുടെ ഫണ്ടിംഗ് സ്രോതസുകൾ കൂടുതൽ വൈവിധ്യവത്കരിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡെപ്യൂട്ടി ഗവർണർ ശിരീഷ് ചന്ദ്ര മുർമു. മുംബൈയിൽ നടന്ന സി.ഐ.ഐ (CII) ദേശീയ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകളും ഒരൊറ്റ ഫണ്ടിംഗ് സ്രോതസിനെ മാത്രം ആശ്രയിക്കുന്ന പ്രവണതയും കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്. ശക്തമായ ഒരു ഫണ്ടിംഗ് ഘടനRead More →

റിലയൻസ് ഐസ്ക്രീം വിപണിയിലേക്ക്; ഐസ്ക്രീം വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ ക്രീമറി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഐസ്‌ക്രീം ബ്രാൻഡിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ലഭ്യമാകും. പാക്കേജ്ഡ് ഗുഡ്‌സ് വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം. ബോംബെ ക്രീമറി ഐസ്‌ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാണെന്നും ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നുംRead More →

വാഹന കൈമാറ്റം: ആധാർ ഇ-സൈൻ മതിയെന്ന് കേന്ദ്ര സർക്കാർ; അംഗീകരിക്കാതെ കേരളാ എംവിഡി

തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ആധാർ അധിഷ്ഠിത ഇ-സൈനിലേക്ക് കേന്ദ്രസർക്കാർ മാറിയെങ്കിലും അപേക്ഷകരുടെ ഒപ്പ് ഇല്ലെന്ന പേരിൽ ഫയൽ മടക്കി എം.വി.ഡി ഉദ്യോഗസ്ഥർ. ഓഫീസിലേക്ക് അപേക്ഷകർ എത്തേണ്ടതില്ലാത്ത ഫേസ് ലെസ് രീതിയിലേക്ക് മാറുന്നതിന് മുന്നോടിയായിട്ടാണ് ഇ-സൈൻ സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കിയത്. വാഹന വിൽപനയ്ക്ക് ഫോം 29, 30 എന്നിവയിൽ വിൽക്കുന്നയാളും വാങ്ങുന്ന വ്യക്തിയും ഒപ്പിട്ട് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാലും പ്രിന്റ് ഓഫീസിൽ എത്തക്കേണ്ട സ്ഥിതിയാണ്Read More →