ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ അറ്റാദായം 365 കോടി രൂപയായി ഉയർന്നു
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണ്. ബാങ്കിന്റെ മൊത്തം നിക്ഷേപം 50,000 കോടി രൂപ കടന്ന് 29 ശതമാനം വർദ്ധനവോടെ 50,643 കോടി രൂപയായി ഉയർന്നു. ഇതിൽ കാസ നിക്ഷേപം 13,176 കോടി രൂപയാണ്. വായ്പ വിതരണം 32.3 ശതമാനം വർധിച്ച് 10,495 കോടി രൂപയായി.Read More →





