നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ച

ന്യൂഡൽഹി: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച തുടര്‍ന്നെങ്കിലും അതിന്റെ വേഗം ഗണ്യമായി കുറഞ്ഞതായി എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പിഎംഐ) സര്‍വേ വ്യക്തമാക്കുന്നു. ജൂലൈയിലെ 53.5ല്‍ നിന്ന് ഓഗസ്റ്റില്‍ സൂചിക 52.8 ആയി താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് പിഎംഐ ഇടിവ് രേഖപ്പെടുത്തുന്നത്. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വികസനത്തിലാണെങ്കിലും വളര്‍ച്ചയുടെ കരുത്ത് ക്ഷയിച്ചെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന. പുതിയ ഓര്‍ഡറുകളുടെയുംRead More →

എച്ച്ഡിഎഫ്സി സിഇഒ സ്ഥാനത്തേക്ക് ഡെപ്യൂട്ടി എംഡി കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭറൂചയെ പരിഗണിച്ചേക്കും. നിലവിൽ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ശശിധർ ജഗദീശൻ പദവിയിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് നിയമനത്തിന് നീക്കം നടത്തുന്നത്.നിലവിൽ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസുകളുടെ ചുമതലയാണ് ഭറൂചയ്ക്കുള്ളത്. ബാങ്കുകളുടെ ഉയർന്ന സ്ഥാനത്തേക്കുള്ള നിയമനങ്ങളിൽ ഒന്നിലധികം പേരുകൾ സമർപ്പിക്കണമെന്ന ആർ.ബി.ഐ.യുടെ വ്യവസ്ഥയുള്ളതിനാൽ പുറത്തുനിന്നുള്ള പ്രഗല്ഭരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി. ആർ.ബി.ഐ.യുടെ മുഴുവൻ സമയ ഡയറക്ടർ വ്യവസ്ഥ പ്രകാരം ഒരാൾക്ക്Read More →

ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടി

ന്യൂഡൽഹി: ഇന്ത്യയുടെ GST വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം. ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള GST വരുമാനം 9.3%Read More →

സുഭാഷ് ചന്ദ്രയുടെ വായ്പക്കൊള്ള: തിരിച്ചടവ് പദ്ധതി സ്റ്റേ ചെയ്ത് അഞ്ചംഗ എൻസിഎൽടി ബെഞ്ച്

ദില്ലി: എസ്സെൽ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീർക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. നേരത്തെ വിധിച്ച 6.25 കോടി രൂപയുടെ തിരിച്ചടിവ് എൻ സി എൽ ടി ( നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) സ്റ്റേ ചെയ്തു. അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 22,006.57 കോടി രൂപയുടെ ബാധ്യത പൂർണ്ണമായി തീർക്കാൻ വെറും 6.25 കോടി രൂപ നൽകുന്ന പദ്ധതിക്കായിരുന്നു നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്. ഇതോടൊപ്പം തന്റെ സ്വത്തുക്കൾRead More →

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. അതേ സമയം, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു.Read More →