പ്രവാസികൾ കഴിഞ്ഞവർഷം നാട്ടിലേക്ക് അയച്ചത് 8.88 ലക്ഷം കോടി
മുംബൈ: പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ. കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപമായ (നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ളത്) 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 119 ബില്യൺ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് വിദേശികൾ പുറത്തേക്ക് അയച്ച തുക കിഴിച്ചുള്ളതാണ്Read More →





