ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചത് നേട്ടമായി; 21 ലക്ഷം കോടി വിപണി മൂല്യം പിന്നിട്ട് റിലയന്‍സ്

മുംബൈ: വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വിലയിൽ 1.5 ശതമാനം വർധനവുണ്ടായതോടെയാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. 3,129 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം നടന്നത്. മൊബൈൽ നിരക്കുകൾ ജിയോ വർധിപ്പിച്ചതാണ് കമ്പനി നേട്ടമാക്കിയത്. നടപ്പ് കലണ്ടർ വർഷം റിലയൻസിന്റെ ഓഹരി വിലയിൽ 21 ശതമാനം വർധനവുണ്ടായി. സെൻസെക്സാകട്ടെ ഈ കാലയളവിൽ 10 ശതമാനമാണ്Read More →

ജിയോയ്ക്ക് പിന്നാലെ മൊബൈൽ താരിഫ്‌ നിരക്കുയർത്തി എയര്‍ടെൽ

ന്യൂഡൽഹി: എതിരാളിയായ റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്ലും മാബൈല്‍ താരിഫുകളില്‍ 10-21 ശതമാനം വര്‍ധന പ്രഖ്യാപിച്ചു. ജൂലൈ 3 മുതല്‍ മൊബൈല്‍ താരിഫുകളിലെ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ”സാമ്പത്തീക വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭാരം ഇല്ലാതാക്കാന്‍ എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ വളരെ മിതമായ നിരക്ക് വര്‍ധനവ് മാത്രമേയുള്ളുവെന്ന് (പ്രതിദിനം 70 പൈസയില്‍ താഴെ) ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന്’ സുനില്‍ മിത്തലിന്റെRead More →

ബാങ്കുകളുടെ എന്‍പിഎ അനുപാതം ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ആര്‍ബിഐ

മുംബൈ: 2024 മാര്‍ച്ച് അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം ഏറ്റവും താഴ്ന്ന നിരക്കായ 2.8 ശതമാനത്തിലെത്തി. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും സാമ്പത്തിക അവസ്ഥയേയും ശക്തമായി നിലനിര്‍ത്തുന്നതായി ആര്‍ബിഐയുടെ ജൂണ്‍ മാസത്തെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.8 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.6 ശതമാനമായും കുറഞ്ഞു. മെച്ചപ്പെട്ട ബാലന്‍സ്Read More →

യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്

മുംബൈ: രാജ്യത്തെ തൊഴിൽ  മേഖലയിലെ പിരിച്ചുവിടലിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങൾ  പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചെലവ് ചുരുക്കി ഡിജിറ്റൽ ബാങ്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ പദ്ധതി. ബാങ്കിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും കൂടുതൽ ലാഭകരമാക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. പിരിച്ചുവിട്ട ജീവനക്കാർക്ക് 3 മാസത്തെ ശമ്പളംRead More →

ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി വിസ്താര എയര്‍ലൈന്‍സ്

ന്യൂഡൽഹി: രാജ്യത്തെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ്. ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സാണ് പട്ടിക തയാറാക്കിയത്. ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ 16ആം സ്ഥാനവും വിസ്താരയ്ക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന കമ്പനികളില്‍ ആദ്യത്തെ 20 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയ ഏക കമ്പനിയാണ് വിസ്താര. 70 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്. ഇതിൽRead More →