ഒൻപത്‌ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന

ഒൻപത്‌ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന

May 18, 2025 0 By BizNews

ഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 3.35 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളാണ്.എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നിവ മികച്ച നേട്ടമുണ്ടാക്കി.

ഭാരതി എയർടെൽ മാത്രമാണ് പിന്നിലായത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,06,703.54 കോടി രൂപ ഉയർന്ന് 19,71,139.96 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 46,306.99 കോടി രൂപ ഉയർന്ന് 10,36,322.32 കോടി രൂപയായി.ടിസിഎസിന്റെ മൂല്യം 43,688.4 കോടി രൂപ വർധിച്ച് 12,89,106.49 കോടി രൂപയായി.

ഇൻഫോസിസിന്റെ വിപണി മൂലധനം (എംകാപ്പ്) 34,281.79 കോടി രൂപ വർധിച്ച് 6,60,365.49 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 34,029.11 കോടി രൂപ ഉയർന്ന് 14,80,323.54 കോടി രൂപയുമായി.

ബജാജ് ഫിനാൻസിന്റെ വിപണി മൂല്യം 32,730.72 കോടി രൂപ ഉയർന്ന് 5,69,658.67 കോടി രൂപയുമായി.ഐടിസിയുടെ വിപണി മൂലധനം 15,142.09 കോടി രൂപ ഉയർന്ന് 5,45,115.06 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 11,111.15 കോടി രൂപ ഉയർന്ന് 7,06,696.04 കോടി രൂപയായും ഉയർന്നു.

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂലധനം 11,054.83 കോടി രൂപ ഉയർന്ന് 5,59,437.68 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ വിപണി മൂലധനം 19,330.14 കോടി രൂപ കുറഞ്ഞ് 10,34,561.48 കോടി രൂപയായി.