വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി

“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബി‌ജെ‌പി നിലപാട്. കുടുംബങ്ങളെRead More →

തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

പ്രതീകാത്മക ചിത്രം കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. വനനിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി. പദ്ധതിയുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപയോഗിച്ച വനഭൂമിയുടെ അതിർത്തി പദ്ധതി ചെലവിൽ ഉൾപ്പെടുത്തി അടയാളപ്പെടുത്തണം, തുല്യ വിസ്തൃതിയിലുള്ള വനേതര ഭൂമിയിൽ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടു വർഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകൾ നട്ടുവളർത്തണം, മരം വെട്ടുന്നത്Read More →

വിലകുറഞ്ഞ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഇറക്കുമതിയ്‌ക്കെതിരെ ആഭ്യന്തര ഉത്പാദകര്‍

ന്യൂഡല്‍ഹി: ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വ്യവസായത്തെ ബാധിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍. കുറഞ്ഞവിലയിലുള്ള ഇറക്കുമതിയ്ക്ക് ആന്റി-ഡംപിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ (ISSDA) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസില്‍ (DGTR) നിവേദനം സമര്‍പ്പിച്ചു. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭ്യുദയ് ജിന്‍ഡാല്‍ പറയുന്നതനുസരിച്ച്, ‘നിലവാരമില്ലാത്ത ഡംപ്ഡ് മെറ്റീരിയലുകളുടെ’ കേന്ദ്രമായി ഇന്ത്യ മാറുന്നു. ഇവയുമായി മത്സരിക്കേണ്ട ഗതികേടിലാണ്Read More →

‘ജന’ ബ്രാൻഡിൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ

പാലക്കാട്: ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ നടപടി. ജന എന്ന ബ്രാൻഡിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) മുഖേനയാണു നടപ്പാക്കുക. കേരളത്തിൽ എൻസിസിഎഫ് അംഗമായ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഔട്‌ലെറ്റുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. പിന്നീടു സ്വന്തം ഔട്‌ലെറ്റുകളും തുടങ്ങും. ഒ‍ാണത്തിനു മുൻപു ബ്രാൻഡ് നിലവിൽ വരുമെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു. കുടുംബശ്രീ മിഷൻ, സ്ത്രീകളുടെ കൂട്ടായ്മകൾ, എൻജിഒകൾ, സ്വയംസഹായ സംഘങ്ങൾ, ആദിവാസി സംഘങ്ങൾ,Read More →

മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്ര?

മുംബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബിസിനസുകാരിൽ ഒരാളാണ് മുകേഷ് അംബാനി. ടെലികോം, എണ്ണ, റീട്ടെയിൽ, ടെക്സ്റ്റൈൽസ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനാണ് അദ്ദേഹം. 2024ലെ കണക്കനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ പതിനൊന്നാമത്തെ ധനികനുമാണ് മുകേഷ് അംബാനി. 122 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി. അംബാനിയുടെ ശമ്പളം അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള അംബാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. 2008Read More →