ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മൂന്ന് മക്കൾക്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ശമ്പളം ലഭിക്കില്ല !
September 27, 2023 0 By BizNewsന്യൂഡൽഹി: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മൂന്ന് മക്കൾക്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ശമ്പളം ലഭിക്കില്ല. പകരം ബോർഡ് ആൻഡ് കമ്മിറ്റി മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ഫീസ് മാത്രം നൽകും. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർമാരാണ് മൂന്നുപേരും. 2020-21 സാമ്പത്തിക വർഷം മുതൽ അംബാനി ശമ്പളം വാങ്ങിയിരുന്നില്ല. അംബാനിയുടെ ബന്ധുക്കൾ കൂടിയായ നിഖിൽ, ഹിതാൽ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് ശമ്പളവും അലവൻസും നൽകുന്നുണ്ട്. നിലവിൽ ഇരട്ടകളായ ആകാശും ഇഷക്കും ഇളയവനായ ആനന്ദിനും സിറ്റിങ് ഫീസും കമ്പനിയുടെ ലാഭവിഹിതവും മാത്രമാണ് ലഭിക്കുക.
https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket-black/
അംബാനിയുടെ ഭാര്യ നിതയെ കമ്പനി ബോർഡിലേക്ക് നിയമിച്ചതിന് സമാനമാണ് മൂവരുടെയും നിയമന വ്യവസ്ഥകൾ. 2014ലാണ് നിത കമ്പനി ഡയറക്ടർ ബോർഡ് അംഗമായത്. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022-23 വർഷത്തിൽ സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ടുകോടിയുമാണ് നിത കൈപ്പറ്റിയത്. കഴിഞ്ഞ മാസം നടന്ന വാർഷിക ഷെയർഹോൾഡേഴ്സ് യോഗത്തിലാണ് മക്കളെ മൂന്നുപേരെയും റിലയൻസ് ബോർഡ് ഓഫ് ഡയറക്ടർമാരായി അംബാനി പ്രഖ്യാപിച്ചത്. അഞ്ചുവർഷം കൂടി കമ്പനിയുടെ സി.ഇ.ഉ, ചെയർമാൻ എന്ന നിലകളിൽ തുടരുമെന്നും അംബാനി അറിയിച്ചു.
യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിലും സൗത്ത് ഏഷ്യ സ്റ്റഡീസിലും ഡബിൾ മേജറും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട് ഇഷ. കമ്പനിയുടെ 0.12 ശതമാനം ഇക്വിറ്റി ഓഹരികൾ ഇഷയുടെ കൈവശമുണ്ട്. റിലയൻസിന്റെ 41.46 ശതമാനം ഓഹരികളും അംബാനിയുടെ കൈവശമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ തലവനാണ് യു.എസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ആകാശ്. ജിയോയിൽ, 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകുന്നു.
വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു
ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരി യായ ആനന്ദ് റിലയൻസിന്റെ ഊർജ, സാമഗ്രി ബിസിനസുകളുടെ വിപുലീകരണത്തിനും പുനരുൽപ്പാദിപ്പിക്കാവുന്നതും ഹരിത ഊർജവുമായുള്ള ആഗോള പ്രവർത്തനത്തിനും നേതൃത്വം നൽകുന്നു. 2014 ഒക്ടോബർ മുതൽ ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ഡയറക്ടർ ബോർഡിൽ ആകാശും ഇഷയും ഉണ്ട്.
മുകേഷ് അംബാനി 1977 മുതൽ റിലയൻസിന്റെ ബോർഡിലുണ്ട്. കോവിഡ് കാലത്ത് അനിൽ അംബാനി ശമ്പളം വാങ്ങിയിരുന്നില്ല. 2008 മുതൽ 11 വർഷം വരെ 15 കോടി രൂപയായിരുന്നു മുകേഷിെൻറ വാർഷിക ശമ്പളം.