ആരാണ് വെങ്കട ദത്ത സായ് ?പി.വി സിന്ധുവിനെ വിവാഹം ചെയ്യാൻ പോകുന്ന ബിസിനസ്മാനെ കുറിച്ച് അറിയാം..

ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകാൻ ഒരുങ്ങുന്ന വാർത്ത നേരത്തെ വന്നിരുന്നു. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹം. വെങ്കട ദത്ത സായിയാണ് വരൻ. ഈമാസം 20 മുതൽ മൂന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഏറെ നാളായി ഇരു കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നും ഒരുമാസം മുമ്പാണ് വിവാഹകാര്യത്തിൽ തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പി.വി. രമണ പറഞ്ഞു. ജനുവരിയോടെ താരം ക്വാർട്ടിൽ സജീവമാകും. താരത്തിന്‍റെRead More →

2030-ഓടെ ഇന്ത്യയുടെ ഹൈഡ്രജൻ വിപണി 22-23 ബില്യൺ ഡോളറിലെത്തും

ന്യൂ ഡൽഹി : ഇന്റർനാഷണൽ മാനേജ്‌മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ ആർതർ ഡി ലിറ്റിൽ പറയുന്നതനുസരിച്ച്, 2030-ഓടെ ഇന്ത്യയിലെ ഹൈഡ്രജൻ ഉൽപ്പാദന വിപണി 22-23 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട് , “ആദ്യകാലങ്ങളിൽ ഹൈഡ്രജന്റെ ആഭ്യന്തര ഡിമാൻഡ് വളരെ കുറവാണ്. എന്നിരുന്നാലും, ഇത് ഒരു കയറ്റുമതി-അധിഷ്ഠിത വ്യവസായമായിരിക്കും – ഇന്ത്യയെ ഹൈഡ്രജൻ നിർമ്മാണത്തിന്റെ കേന്ദ്രമാക്കി മാറ്റും. വികസിത വിപണികൾ അതിന്റെ ശ്രദ്ധാകേന്ദ്രമായി തുടരും.ആർതർ ഡി ലിറ്റിൽ ഇന്ത്യയുടെ പ്രസിഡന്റ് ബ്രജേഷ് സിംഗ് പറഞ്ഞുRead More →

ആസ്‌ട്രേലിയയിൽ 3.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

കാൻബറ: ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്‌ട്രേലിയയിൽ 5 ബില്യൺ ഡോളർ (3.2 ബില്യൺ യു.എസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സൈബർ പ്രതിരോധത്തെയും ഉത്തേജിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 40 വർഷത്തെ ചരിത്രത്തിൽ ആസ്‌ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് കമ്പനി അറിയിച്ചു. ഇടപാടിന്റെ വിശദാംശങ്ങൾ മൈക്രോസോഫ്റ്റും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചേർന്ന് രൂപരേഖപ്പെടുത്തി. അമേരിക്കയിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നുRead More →

ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീനവലയം കടന്നു; ഇതുവരെ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില് ആദിത്യയുടെ സഞ്ചാരം. ചൊവ്വ ദൗത്യമായ മംഗള്യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, പ്രഭാമണ്ഡലം, വര്ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള് എന്നിവയെ കുറിച്ചുള്ള പഠനംRead More →

ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു

മുംബൈ: എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി. അർജുൻ മോഹനെയാണ് കമ്പനി പുതിയ സി.ഇ.ഒയായി നിയമിച്ചത്. സീനിയർ എക്സിക്യൂട്ടീവ് ഉൾപ്പടെ ഉയർന്ന തൊഴിലുകൾ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവർത്തന ചെലവ് കുറക്കാമെന്നാണ് ബൈജൂസിന്റെ കണക്ക് കൂട്ടൽ. പുതിയ സി.ഇ.ഒ ചില മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പിരിച്ചുവിടുന്നRead More →