ബാങ്ക് അക്കൗണ്ടില്ലെങ്കിലും കൗമാരക്കാർക്ക് ഇനി യു.പി.ഐ ഉപയോഗിക്കാം; 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം

സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്ത കൗമാരക്കാർക്കും ഇനിമുതൽ യു.പി.ഐ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താം. ഇതിനായി ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചർ പേടിഎം അവതരിപ്പിച്ചു. മാതാപിതാക്കളുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലും കുട്ടികൾക്ക് പണരഹിത ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ സംവിധാനം. മെട്രോ യാത്രകൾ, ലഘുഭക്ഷണങ്ങൾ, ഓൺലൈൻ ഷോപ്പിങ്, ഫുഡ് ഡെലിവറി, ഗെയിമിങ് സബ്‌സ്‌ക്രിപ്ഷനുകൾ, മൊബൈൽ റീചാർജ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കായി കുട്ടികൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ മാതാപിതാക്കൾക്ക് അനുമതി നൽകാം.Read More →

പ്രവർത്തനരഹിതമായ വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം

ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക. അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല. 2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.Read More →

തേർഡ് പാർട്ടി സേവനദാതാവാക്കണമെന്ന് പേടിഎം; പരിഗണിക്കണമെന്ന് ആർ.ബി.ഐ

മുംബൈ: പേടിഎം പേമെന്റ്സ് ബാങ്കിന്റെ പ്രവർത്തനം വിലക്കിയ സാഹചര്യത്തിൽ, തേർഡ് പാർട്ടി സേവനദാതാവ് (ടി.പി.എ.പി) എന്ന നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന പേടിഎമ്മിന്റെ അപേക്ഷ പരിഗണിക്കാൻ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയോട്(എൻ.പി.സി.ഐ) റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. അപേക്ഷ അംഗീകരിച്ചാൽ, ഗൂഗ്ൾ പേ, ഫോൺപേ എന്നിവയെപ്പോലുള്ള സേവനദാതാവായി പേടിഎം മാറും. നിലവിൽ സ്വന്തം ബാങ്കിനെ നോഡൽ അക്കൗണ്ടായി ഉപയോഗിക്കുന്നത് പേടിഎമ്മിന് മേൽക്കൈ നൽകിയിരുന്നു. മാർച്ച് 15ന് ശേഷം പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നാണ്Read More →

കനത്ത നഷ്ടത്തിന് ​പിന്നാലെ പേടിഎം ഓഹരിവില ഉയർന്നു

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്. തുടക്കത്തിൽ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികൾ ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് ​നേട്ടത്തിലേക്ക് ഓഹരികൾ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികൾക്കുണ്ടായത്. പേടിഎം ലോവർ സർക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻRead More →

ആർ.ബി.ഐ വിലക്ക്: പേടിഎം ആപ്പ് ഫെബ്രുവരി 29ന് ശേഷം പ്രവർത്തിക്കില്ലേ..? വിശദീകരണവുമായി സ്ഥാപകന്‍ വിജയ് ശേഖര്‍

മുംബൈ: ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരുള്ള യു.പി.ഐ ആപ്പാണ് പേടിഎം. ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ ഫെബ്രുവരി 29 മുതൽ പേടിഎം പ്രവർത്തനരഹിതമാകുമോ ? നിലവിലെ യൂസർമാർക്ക് ആപ്പ് ഇനി ഉപയോഗിക്കാൻ കഴിയില്ലേ..? എന്നുള്ള സംശയം പലർക്കുമുണ്ടായേക്കാം. പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോRead More →