പേടിഎമ്മിന് കനത്ത തിരിച്ചടി; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപം സ്വീകരിക്കുന്നതിനും ആർ.ബി.ഐ വിലക്ക്

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തിൽ പറയുന്നു. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ തുടർച്ചയായാണ് നടപടി. അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണൽRead More →

1000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പേടിഎം

ന്യൂഡൽഹി: 1000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫിൻടെക് സ്ഥാപനമായ പേടിഎം. ഓപ്പറേഷൻസ്, സെയിൽസ്, എൻജിനീയറിങ് ടീം എന്നിവയിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായാണ് പുതിയ എ.ഐ പദ്ധതി സി.ഇ.ഒ വിജയ് ശേഖർ ശർമ്മ പ്രഖ്യാപിച്ചത്. പേടിഎമ്മിലെ ഉപഭോക്തൃസേവനം എ.ഐ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് വിജയ് ശേഖർ ശർമ്മ അറിയിച്ചിരിക്കുന്നത്. പേടിഎം ആപ്പിന്റേയും പേയ്മെന്റ് ബാങ്കിന്റേയും ഹോം സ്ക്രീനുകൾRead More →

1000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പേടിഎം

ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ യൂണിറ്റുകളിലായി മാസങ്ങൾക്ക് മുമ്പേ പിരിച്ചുവിടൽ ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പേടിഎമ്മിന്‍റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ത്യൻ പുതുതലമുറ ഫിൻടെക് കമ്പനികളിലെ ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടന്നത്. ഫണ്ടിങ് കുറഞ്ഞതോടെ പുതുതലമുറRead More →

സോഫ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റു, ഇടിവ് നേരിട്ട് പേടിഎം ഓഹരികള്‍

മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ 2.07 ശതമാനം ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന കമ്പനി 3 ശതമാനത്തോളം ഇടിവ് നേരിട്ടു. 706.55 രൂപയിലായിരുന്നു ക്ലോസിംഗ്. ”2023 ഫെബ്രുവരി 10 നും 2023 മെയ് 8 നും ഇടയില്‍ നടത്തിയ വില്‍പ്പനRead More →