ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന; വാര്‍ഷിക വരുമാനം 66,500 കോടി രൂപ

ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു.Read More →

മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ്​; മഹാരാഷ്ട്ര, ആന്ധ്ര മുഖ്യമന്ത്രിമാരുമായി എം.എ യൂസഫലി ചർച്ച നടത്തി

ദുബൈ: ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കാനുള്ള താത്പര്യം ലുലു പ്രകടിപ്പിച്ചതായി ദേവേന്ദ്ര ഫഡ്നാവിസ്​ പിന്നീട്​ എക്സ്​ അക്കൗണ്ടിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്‍റെ ഉന്നതRead More →

സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

അബൂദബി/ കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ ആ​ഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബൂദബിയിലെ ഏറ്റവും വലിയ ഫിനാ‍ൻഷ്യൽ ഇവന്റയ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി. അദീബ് അഹമ്മദും സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിൾ പൂർണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽRead More →

ലുലു റീടെയില്‍ ലിസ്റ്റിങിന് പിന്നാലെ യുസഫലിയുടെ ആസ്തി എത്ര?

നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയായി മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. അതിന് തലേന്നാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ലുലു റീടെയിലിന്‍റെ ഓഹരി വില്‍പ്പനയോടെ അദ്ദേഹത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ സ്വകാര്യ വ്യക്തികളില്‍ രണ്ടാമനാക്കിയെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. അതേസമയം, ഫോബ്സ് ബില്യണയര്‍ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ 423–ാം സ്ഥാനത്താണ് എംഎ യൂസഫലി. ഇന്ത്യന്‍ സമ്പന്നരില്‍ നിലവില്‍ 39-ാം സ്ഥാനമുണ്ട്. 30 ലക്ഷം ഡോളര്‍Read More →

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടിക: ഇലോൺ മസ്ക് ഒന്നാമൻ; മലയാളികളിൽ യൂസുഫലി

ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമൻ. 26,300 കോടി ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്‍റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്‍റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടിRead More →