ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങൾ രാജ്യത്ത് ഓടുന്നുണ്ടെന്ന് വിലയിരുത്തി ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി ഇതുൾപ്പെടെ വിവിധ നിർദേശങ്ങൾ ഇറക്കിയത്. ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഓഗസ്റ്റ് 21-ന് വീണ്ടും പരിഗണിക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ്പാർട്ടി ഇൻഷുറൻസിന്റെ കാലയളവും ഓഗസ്റ്റ്Read More →

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകൾ: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. വ്യാജ ക്ലെയിമുകള്‍ പെരുകുന്നതും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും, കോടതികള്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാര തുകയും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ന്നാല്‍, ഭാവിയില്‍ സാധാരണക്കാരുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന വെല്ലുവിളി മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി വിഭാഗം ഇതിനകം തന്നെRead More →

രാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഈ വിഷയത്തില്‍ വാഹന വ്യവസായ രംഗത്തുള്ളവര്‍ ഇതിനകം തങ്ങളുടെ ആശങ്ക പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന്റെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. ഈ പരിശോധനകള്‍Read More →

ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം മറ്റു പത്ത് സംസ്ഥാനങ്ങളെക്കാൾ വളരെ കുടുതലാണ് കേരളത്തിൽ. പട്ടികയിൽ ഡൽഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. 8,78,591 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 106111 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഇ.വികളുടെRead More →

കാർ പ്രേമികളെ, ഇനി ഡിസ്കൗണ്ട് പ്രതീക്ഷിക്കേണ്ട...

മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വർഷാവസാനം ഡിസ്കൗണ്ട് സീസൺ ആണ്. എല്ലാ വാഹന നിർമാതാക്കളും വിലയിൽ വൻ ഇളവുകളാണ് സാധാരണ വാഗ്ദാനം ചെയ്യാറുള്ളത്. കഴിഞ്ഞ വർഷം മികച്ച വിലക്കിഴിവാണ് നൽകിയിരുന്നത്. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഡിമാൻഡ് ശക്തമാണെന്ന് മാത്രമല്ല, ഡിസ്കൗണ്ട് നൽകി വിറ്റൊഴിവാക്കാൻ മാത്രം കാറുകൾ സ്റ്റോക്കില്ല. അതുകൊണ്ട്, കാറുകൾ വാങ്ങാൻ  ഓഫറുകൾ ഒത്തിരിയുണ്ടാകാം, പക്ഷെ, ഡിസ്കൗണ്ടുകളൊന്നും പ്രതീക്ഷിക്കേണ്ട. നവംബറിൽ ആഭ്യന്തര വിപണിയിലെ കാർ വിൽപന വളരെ ശക്തമായിരുന്നു.Read More →