പുതിയ കിയ സെൽറ്റോസ് ആഗോള ലോഞ്ച് ഡിസംബർ 10ന്

ഡിസംബർ 10 ന് കൊറിയയിൽ ആഗോളതലത്തിൽ രണ്ടാം തലമുറ കിയ സെൽറ്റോസ് അരങ്ങേറ്റം കുറിക്കും. 2026 ന്റെ തുടക്കത്തിൽ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ഈ മോഡൽ കുറച്ചുകാലമായി പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കനത്ത കാമഫ്ലേജ് ധരിച്ചിരിക്കുന്ന നിലയിൽ വാഹനം നിരവധി തവണ പരീക്ഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ തലമുറയെ അപേക്ഷിച്ച് 2026 കിയ സെൽറ്റോസിൽ സമൂലമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉണ്ടാകുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഈ തലമുറ മാറ്റത്തോടെ,Read More →

ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നു

നിങ്ങൾ ഒരു കാർ ഉടമയാണോ? നിങ്ങളുടെ കാർ ചെറുതാണോ? എങ്കിൽ നിങ്ങൾക്കായി ഉടൻ സർക്കാരിൽ നിന്ന് വൻ ആശ്വാസം എത്തിയേക്കാമെന്നു സൂചന. ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നതായി രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കുന്നു. രാജ്യത്ത് എസ്‌യുവി വാഹനങ്ങളോടുള്ള വർധിച്ചുവരുന്ന ഭ്രമത്തിനിടെ ചെറു കാർ വിഭാഗം കടുത്ത സമ്മർദമാണ് നേരിടുന്നത്. ഇതാണ് ഇളവുകൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ അഭ്യർത്ഥന വർഷങ്ങളോളംRead More →

ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല: വ്യാജ വാർത്തകൾ തള്ളി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാൽ അവയെ ടോളിൽ നിന്ന്Read More →

BH രജിസ്‌ട്രേഷൻ: സംസ്ഥാനത്ത് ഉയർന്ന നികുതി നൽകുന്നവർക്ക് ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന റോഡുനികുതി നല്‍കാൻ സന്നദ്ധരായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത വാഹന രജിസ്ട്രേഷനായ ഭാരത് സിരീസ് (ബിഎച്ച്‌) അനുവദിക്കുന്നത് പരിഗണനയില്‍. ഇതുസംബന്ധിച്ച്‌ സർക്കാർതലത്തില്‍ കൂടിയാലോചന തുടങ്ങി. നികുതിനഷ്ടം ഉണ്ടാകാത്തവിധം ബിഎച്ച്‌ രജിസ്ട്രേഷൻ നല്‍കുന്നതില്‍ എതിർപ്പില്ലെന്നാണ് സംസ്ഥാന നിലപാട്. നികുതിനഷ്ടം ഭയന്ന് രാജ്യവ്യാപകമായുള്ള ഏകീകൃത വാഹന രജിസ്ട്രേഷൻ ബിഎച്ച്‌ സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ല. ജോലി, ബിസിനസ്, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്കു പോകുമ്ബോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് രജിസ്ട്രേഷൻ മാറ്റേണ്ടിRead More →

വാഹന ഉത്പാദന രംഗത്ത് വെല്ലുവിളിയേറുന്നു

കൊച്ചി: അപൂർവ ഭൗമ ധാതുക്കളുടെ വിപണനത്തിന് ചൈന കടുത്ത നിയന്തണങ്ങള്‍ ഏർപ്പെടുത്തിയതോടെ ഇന്ത്യയുടെ വാഹന നിർമ്മാണ മേഖല അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നു. ചൈനയുടെ നിലപാട് രാജ്യത്തെ വാഹന നിർമ്മാണ മേഖലയില്‍ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എം.ജി ഹെക്‌ടർ, ഹ്യുണ്ടായ്, ഹാേണ്ട, ടൊയോട്ട കിർലോസ്‌കർ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികള്‍ പുതിയ സാഹചര്യത്തില്‍ ഉത്പാദനത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്. വൈദ്യുതി വാഹനങ്ങളുടെ പുതിയ വിപണനോദ്ഘാടനത്തെRead More →