ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റ് ആരംഭിക്കാന്‍ അദാനി ഗ്രൂപ്പ്
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ഖാവ്ഡയില്‍ ആരംഭിക്കുകയാണ് അദാനി ഗ്രൂപ്പ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ സമുച്ചയം സ്ഥിതി ചെയ്യുന്ന ഗുജ്റാത്തിലെ പ്രദേശമാണ് ഖാവ്ഡ. പുതിയ സൗകര്യത്തിന് 1126 മെഗാവാട്ട് വൈദ്യുതി ശേഷിയും 3530 മെഗാവാട്ട് ഊര്‍ജ്ജ സംഭരണ ശേഷിയുമുണ്ടാകും. സിസ്റ്റത്തിന് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ 1126 മെഗാ വാട്ട് വൈദ്യുതി നല്‍കാനാകും. പദ്ധതി നൂതന ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ സ്മാര്ട്ട്Read More →





