സാമൂഹിക പ്രവർത്തനങ്ങൾക്കായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ ഓഹരി വിറ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്‍മാന്‍ എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു.ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്.ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ഫണ്ടാണ് ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാധ്യമങ്ങളെ അറിയിച്ചു.Read More →




