വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു

വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു

October 4, 2023 0 By BizNews

  ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് (v-Guard industries) ഇന്‍ഡസ്ട്രീസ് പുതിയ പ്രീമിയം ബിഎല്‍ഡിസി ഹൈ- സ്പീഡ് ഫാനായ ഇന്‍സൈറ്റ്-ജി (Insight-G, a premium BLDC high-speed fan) അവതരിപ്പിച്ചു. രാജ്യത്തെ ഫാന്‍ വ്യവസായം സിഎജിആര്‍ 8 മുതൽ 9 ശതമാനത്തില്‍ നിന്ന് ഏകദേശം 12000 കോടിയോളം വളര്‍ച്ച നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സീലിംഗ് വിഭാഗത്തില്‍ സിഎജിആര്‍ 45% വളര്‍ന്ന് ബിഎല്‍ഡിസി വിഭാഗത്തിന്റെ മൂല്യം 1500 കോടി രൂപയായിരുന്നു. സാധാരണ ഇന്‍ഡക്ഷന്‍ ഫാനുകളില്‍ നിന്ന് ബിഎല്‍ഡിസി ഫാനുകളിലേക്കുള്ള മാറ്റത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്.

ആകര്‍ഷതയുടെയും കാര്യക്ഷമതയുടെയും സമന്വയമാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ഉപഭോക്താക്കളുടെ മാറിവരുന്ന ഇന്റീരിയര്‍ അലങ്കാര അഭിരുചികള്‍ക്ക് ചേരുന്ന വിധത്തില്‍ 12 നിറങ്ങളില്‍ ഇന്‍സൈറ്റ്-ജി ഫാനുകള്‍ ലഭ്യമാണ്. 5 സ്റ്റാര്‍ റേറ്റിംഗോടെ 5 വര്‍ഷത്തെ വാറണ്ടിയും ഇന്‍സൈറ്റ്-ജി ഫാന്‍ ഉറപ്പു നല്‍കുന്നു. 35 വാട്ട് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഇന്‍സൈറ്റ്- ഫാനുകള്‍ വൈദ്യുതി ബില്‍ കുറയ്‌ക്കാനും, പ്രതിവര്‍ഷം 1518 രൂപയോളം ലാഭിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നു (ഉപയോഗ രീതികൾക്കും ബാധകമായ വൈദ്യുതി യൂണിറ്റിനും അനുസരിച്ച്‌ ലാഭ തുകയിൽ മാറ്റങ്ങളുണ്ടാകും)

റൂര്‍ക്കിയിലെ 2.25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി-ഗാര്‍ഡിന്റെ അത്യാധുനിക സൗകര്യമുള്ള ഫാക്ടറിയിൽ നിർമിച്ച ഈ ഫാനുകൾ ഗുണനിലവാരവും നവീനതയും ഉറപ്പുവരുത്തുന്നു.370 ആര്‍പിഎമ്മോടു കൂടിയ ഹൈ- സ്പീഡ് മോട്ടര്‍, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഡസ്റ്റ് റിപ്പലെന്റ് കോട്ടിംഗ്, അതിശൈത്യകാലങ്ങളില്‍ ഉപയോഗിക്കാവുന്ന റിവേഴ്സ് മോഡ് ഓപ്പറേഷന്‍, ഇന്റ്യൂറ്റീവ് യൂസര്‍ ഇന്റര്‍ഫേസ്, ടൈമര്‍ സംവിധാനത്തോട് കൂടിയ യൂസർ-ഫ്രണ്ട്‌ലി റിമോര്‍ട്ട് തുടങ്ങിയ പ്രധാന സവിശേഷതകളോട് കൂടിയതാണ് ഇന്‍സൈറ്റ്-ജി ഫാന്‍. ബൂസ്റ്റ്, ബ്രീസ്, സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം തുടങ്ങിയ മോഡുകളിൽ ഫാൻ പ്രവർത്തിക്കും.

അത്യാധുനിക സംവിധാനങ്ങളോടെ ജീവിതശൈലി ഉയര്‍ത്തുന്ന മികച്ച കണ്ടെത്തലാണ് ഇന്‍സൈറ്റ്- ഫാന്‍. ഹരിദ്വാറിലെ റൂര്‍ക്കി ഫാക്ടറിയിലാണ് ആകര്‍ഷകമായ ഈ ഫാനുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ആകര്‍ഷകീയതയും അത്യാധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് നിര്‍മ്മിച്ച ഇന്‍സൈറ്റ്-ജി ഫാനുകള്‍ ഇന്ത്യന്‍ വീടുകളിലെ അകത്തളങ്ങള്‍ മനോഹരമാക്കുമെന്ന് ഉറപ്പുണ്ട്. വരും വര്‍ഷങ്ങളില്‍ പുതു തലമുറയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള സ്മാര്‍ട്ട് വേരിയന്റുകള്‍ ഞങ്ങള്‍ അവതരിപ്പിക്കുമെന്ന് വി-ഗാര്‍ഡ് ഇന്റസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രന്‍ പറഞ്ഞു.

v-guard-has-introduced-the-insight-g-premium-slim-bldc-fan