ജി.എസ്.ടി ഇളവ്; ആശ്വാസ പ്രതീക്ഷ, പക്ഷേ ‘വില’യിലെത്താൻ കടമ്പ
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: തീപിടിക്കുന്ന വിലയേറ്റ കാലത്ത് ആശ്വാസം പ്രതീക്ഷിച്ചും ഒപ്പം ആശങ്കയോടെയുമാണ് കേരളം ജി.എസ്.ടി നിരക്കിളവിലേക്ക് കടക്കുന്നത്. 450ലധികം ഇനങ്ങൾക്കാണ് തിങ്കളാഴ്ച മുതൽ നിരക്കുമാറ്റം നിലവിൽവരിക. 28 ശതമാനമുണ്ടായിരുന്ന നികുതി 18 ശതമാനത്തിലേക്ക് കുറയുന്നത് സാധാരണക്കാർക്കും മധ്യവർഗത്തിനും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വിജ്ഞാപനമിറക്കി ഇളവുകൾ രേഖകളിൽ യാഥാർഥ്യമാകുമ്പോഴും വിപണികളിൽ പ്രതിഫലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഇതേക്കുറിച്ച് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളമടക്കം ചോദ്യമുന്നയിച്ചപ്പോഴും കൃത്യമായ മറുപടിRead More →





