ജിഎസ്ടി, പരോക്ഷ നികുതി പ്രക്രീയകൾ അവലോകനം ചെയ്യാൻ സർക്കാർ

ജിഎസ്ടി, പരോക്ഷ നികുതി പ്രക്രീയകൾ അവലോകനം ചെയ്യാൻ സർക്കാർ

November 6, 2023 0 By BizNews

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഉൾപ്പെടെയുള്ള പരോക്ഷ നികുതികൾ അവലോകനം ചെയ്യുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി നവംബറിൽ സർക്കാർ സുപ്രധാന മീറ്റിംഗുകൾ നടത്തുമെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ജിഎസ്ടി മാത്രമല്ല, പരോക്ഷ നികുതി പ്രക്രിയകളും അവലോകനം ചെയ്യുന്നതിനായി ഒരു കൂട്ടം മീറ്റിംഗുകൾ ഉണ്ടാകും. നമുക്ക് എന്താണ് മികച്ച രീതിയിൽ ചെയ്യാൻ കഴിയുക, നിലവിലെ പ്രക്രിയകൾ അവലോകനം ചെയ്യുക തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളും ചിന്തകളും ഉണ്ടാകും.

ആന്തരിക പ്രക്രിയകൾ ചർച്ച ചെയ്യും. കാര്യക്ഷമമാക്കേണ്ട കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും,” ഉദ്യോഗസ്ഥൻ മണികൺട്രോളിനോട് പറഞ്ഞു.

“ഇത് ഒരു പുനർവിചിന്തനമായിരിക്കും, ആന്തരിക പ്രക്രിയകൾ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യുക. ഇത് ഒരു ആഴത്തിലുള്ള പരിശോധനയായിരിക്കും. ജിഎസ്ടിഎൻ പോർട്ടലിന്റെ പ്രവർത്തനം, പരോക്ഷ നികുതി പ്രക്രിയകൾ, റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള എളുപ്പം, സാങ്കേതിക തകരാറുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ബജറ്റ് സമ്പൂർണ ബജറ്റല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വോട്ട് ഓൺ അക്കൗണ്ടായതിനാൽ ഈ സമയം പ്രയോജനപ്പെടുത്താനാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) ലക്ഷ്യമിടുന്നത്.

“ഒരു സമ്പൂർണ്ണ ബജറ്റ് ഇല്ലാത്തതിനാൽ, ആന്തരിക പ്രക്രിയകൾ വിലയിരുത്തുവാനുള്ള നല്ല സമയമാണിത്.” അദ്ദേഹം പറഞ്ഞു.

ഈ അവലോകന യോഗങ്ങളിൽ CBIC, GSTN, എന്നിവയിലെ എല്ലാ ഫീൽഡ് യൂണിറ്റുകളുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.സർക്കാരിന്റെ ജിഎസ്ടി കളക്ഷനുകൾ ഒക്ടോബറിൽ 13 ശതമാനം ഉയർന്ന് 1.72 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

പുതിയ സാമ്പത്തിക വർഷത്തിൽ ജിഎസ്ടി പിരിവ് ആരംഭിക്കുന്നതിന് മുമ്പ് പ്രക്രിയകളും ജിഎസ്ടിഎൻ പോർട്ടലും ശരിയായ രീതിയിൽ പ്രേവർത്തിക്കുന്നുവെന്ന് മീറ്റിംഗുകൾ ഉറപ്പാക്കും.

നികുതി അടിത്തറ വിപുലീകരിച്ചതിലൂടെയും നടപ്പാക്കൽ നടപടികളിലൂടെയും ജിഎസ്ടി വരുമാനം വളരെയേറെ മുന്നേറിയിട്ടുണ്ട്. 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിലവിൽ വന്നത്.