രാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയം
രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഈ വിഷയത്തില്‍ വാഹന വ്യവസായ രംഗത്തുള്ളവര്‍ ഇതിനകം തങ്ങളുടെ ആശങ്ക പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇന്ധനത്തിന്റെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. ഈ പരിശോധനകള്‍Read More →





