Union Budget 2026; ചരിത്ര നേട്ടം കുറിച്ച് നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു

തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെRead More →

വിവിധ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ

മുംബൈ: യുഎസ്, ചിലി, പെറു എന്നീ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. നിരവധി രാഷ്ട്രങ്ങള്‍ ചര്‍ച്ചകള്‍ക്കായി സമീപിക്കുന്നുമുണ്ട്. ലോകം ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായി. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന യുഎസ് സംഘം പര്യടനം മാറ്റിവച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 25 ശതമാനം അധികRead More →

ന്യൂഡൽഹി : ശനിയാഴ്ച രാത്രി വൈകിയും രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിയും മിന്നലും കൂടിയുള്ള കനത്ത മഴ പെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഐജിഐഎ) വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്നലെ രാത്രി 11:30 നും ഇന്ന് പുലർച്ചെ 4 നും ഇടയിൽ ഡൽഹിയിൽ നിന്ന് 49 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഡൽഹി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. മോശം ദൃശ്യപരതയും ശക്തമായRead More →

ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന് പ്രവചനം

ന്യൂഡൽഹി: ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന പ്രവചനവുമായി ഐ.എം.എഫ്. 2025ൽ ഈ നേട്ടം ഇന്ത്യ കൈവരിക്കുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി ഈ വർഷം 4,187.02 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രവചനം. ജപ്പാന്റെ ജി.ഡി.പി 4,186.43 ​ബില്യൺ ഡോളറാവുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. 2028ൽ ജർമനിയെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മറികടക്കുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 2028ൽ ഇന്ത്യയുടെ ജി.ഡി.പി 5,584.48 ബില്യൺ ഡോളറാകും. ജർമനിയുടേത് 5,251.93 ബില്യൺ ഡോളറായും ഉയരും. അഞ്ച് ട്രില്യൺRead More →

പുതുവർഷത്തിൽ ശ്രീഹരിക്കോട്ടയിൽ നൂറാം വിക്ഷേപണം

ചെന്നൈ: ഗതിനിയന്ത്രണ സംവിധാനങ്ങൾക്കുള്ള (നാവിഗേഷൻ) ഉപഗ്രഹമായ എൻ.വി.എസ്.-02നെയും വഹിച്ച് ജനുവരിയിൽ ഇന്ത്യയുടെ ജി.എസ്.എൽ.വി. കുതിച്ചുയരുമ്പോൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്റർ ഒരു നാഴികക്കല്ലുകൂടി പിന്നിടും. ഇവിടെ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായിരിക്കും അത്. സ്പെയ്‌ഡെക്സ് ദൗത്യത്തിനുള്ള പേടകങ്ങളും വഹിച്ചുള്ള പി.എസ്.എൽ.വി. റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ 2024-ലെ അവസാനദൗത്യം. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയ കാര്യം അറിയിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥാണ് ഇത് ശ്രീഹരിക്കോട്ടയിൽനിന്നുള്ള 99-ാമത്തെRead More →