ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാവിയില്‍ ഇന്ത്യ ആഗോള വികസനത്തിന്റെയും ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനിന്റെയും കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ‘ഹലാ മോദി’ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിക്കവെ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘ഇന്ന്, ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയRead More →





