ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകം: കേന്ദ്ര ധനമന്ത്രി

ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകം: കേന്ദ്ര ധനമന്ത്രി

September 19, 2023 0 By BizNews

ചെന്നൈ: സാങ്കേതികവിദ്യ സ്വീകരിക്കാനും ചെറുകിട കമ്പനികളെ വളരുന്നതിനു ബോധവത്കരിക്കാനും ഓഡിറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകമാണെന്ന നിരീക്ഷണത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പോലും 60 വര്‍ഷം കൊണ്ട് നേടാന്‍ കഴിയാത്ത നേട്ടമാണ് കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ നേടിയതെന്നും, കഴിഞ്ഞ 20-25 വര്‍ഷത്തിനിടയില്‍ രാജ്യം പല തലങ്ങളില്‍ പുരോഗമിച്ചുവെന്നും ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി അഭിപ്രായപ്പെട്ടു.

‘ഞാന്‍ ഈ മേഖലയിലെ പ്രഗത്ഭരുമായി സംസാരിച്ചിരുന്നു. വളരെ മുന്‍പേ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലൊന്നായ നിങ്ങളുമായുള്ള എന്റെ കൂടിക്കാഴ്ച 90 വര്‍ഷം മാത്രമല്ല, എല്ലായിപ്പോഴും ആഘോഷിക്കാന്‍ കൂടിയാണെന്ന് കരുതുന്നു, ഒപ്പം പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുക കൂടി ചെയ്യേണ്ടതുണ്ട്’.

സൊസൈറ്റി ഓഫ് ഓഡിറ്റേഴ്സിന്റെ 90-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ആഗോളതലത്തില്‍ വളരെയധികം മാറ്റങ്ങളിലൂടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ രീതികള്‍ കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ധനമന്ത്രി, നിറഞ്ഞ സദസ്സ് പോലും തങ്ങളുടെ തൊഴിലിലെ മാറ്റം അനുഭവിച്ചു തുടങ്ങിയെന്നും പറഞ്ഞു.

സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയ രീതിയെ അഭിനന്ദിക്കുന്നതോടൊപ്പം, അതുമായി സമരസപ്പെട്ടുപോകുന്നതിനാലുമാണ് അടുത്ത ജൂലൈ മുതല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പരീക്ഷകള്‍ വ്യത്യസ്തമായ രീതിയിലാക്കാന്‍ പോകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ‘നേരിയ പഴുത്’ ഉണ്ടെന്നും, തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാനുള്ള വഴികള്‍ നോക്കുന്നതില്‍ നമ്മള്‍ ഓരോരുത്തരുടെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.